വിംബിൾഡൺ: വനിതാ സിംഗിൾസ് കിരീടം ലിൻഡ നോസ്കോവയ്ക്ക്; ഫൈനലിൽ തകർത്തത് കരോലിന മുച്ചോവയെ

Wait 5 sec.

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ലിൻഡ നോസ്കോവയ്ക്ക് സ്വന്തം. സെന്റർ കോർട്ടിൽ നടന്ന ഫൈനലിൽ സ്വന്തം നാട്ടുകാരിയായ കരോലിന മുച്ചോവയെ 6-2 5-7 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ചെക്ക് താരം തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ സെറ്റ് അനായാസേന ജയിച്ച ഇരുപത്തിയൊന്നുകാരിയായ നോസ്കോവ രണ്ടാം സെറ്റിലും ഒരു ഘട്ടത്തിൽ 5-2 എന്ന നിലയിൽ മുന്നിൽ നിൽക്കുകയായിരുന്നു.Heart. Desire. Belief.After a stunning final on Centre Court, Linda Noskova is the 2026 Ladies’ Singles Champion#Wimbledon pic.twitter.com/CDk1Oi3QmS— Wimbledon (@Wimbledon) July 11, 2026ഇതോടെ താരം എളുപ്പത്തിൽ കിരീടം നേടും എന്ന് കരുതിയവർ ഞെട്ടിച്ച് 29-കാരിയായ മുച്ചോവ രണ്ടാം സെറ്റ് 5-7 എന്ന സ്കോറിന് സ്വന്തമാക്കി. അഞ്ചു മാച്ച് പോയിന്റുകൾ നഷ്ടപ്പെടുത്തിയ നോസ്കോവ സമ്മർദ്ദത്തിനടിപ്പെട്ട് മത്സരം കൈവിട്ടു എന്ന പ്രതീതി ജനിപ്പിച്ചു, എന്നാൽ അവസാന സെറ്റിൽ വൻ തിരിച്ചുവരവ് നടത്തിയ അവർ 6-3 എന്ന സ്കോറിന് സീറ്റും കിരീടവും സ്വന്തം പേരിലാക്കി.ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലിൽ ജാനിക് സിന്നർ അലക്സാണ്ടർ സ്വെരേവിനെ നേരിടും.The post വിംബിൾഡൺ: വനിതാ സിംഗിൾസ് കിരീടം ലിൻഡ നോസ്കോവയ്ക്ക്; ഫൈനലിൽ തകർത്തത് കരോലിന മുച്ചോവയെ appeared first on Kairali News | Kairali News Live.