ഫിഫ ലോകകപ്പിലെ ക്വാർട്ടർഫൈനൽ പോരാട്ടത്തിൽ നോർവെയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനൽ യോഗ്യത നേടി. മിയാമിയിൽ നടന്ന പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണു രണ്ടു ഗോളുകൾ തിരിച്ചടിച്ച് മുൻ ചാമ്പ്യന്മാർ നോർവെയെ മടക്കി അയച്ചത്. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലിൽ അര്ജന്റീന – സ്വിറ്റ്സർലൻഡ് മത്സരത്തിലെ വിജയിയെ അവർ നേരിടും.എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 93ആം മിനുട്ടിലാണ് നിർണ്ണായകമായ ഗോൾ റയൽ മാഡ്രിഡ് താരം നേടുന്നത്. പകരക്കാരനായി ഇറങ്ങിയ മോർഗൻ റോജേഴ്‌സിന്റെ വെടിയുണ്ട പോലെയുള്ള ഷോട്ട് തടഞ്ഞെങ്കിലും അത് കൈക്കുള്ളിലാക്കാൻ നോർവീജിയൻ ഗോളി നൈലാൻഡിന് കഴിഞ്ഞില്ല. മുന്നിലേക്ക് വീണ പന്തിലേക്കു കുതിച്ചെത്തിയ ബെല്ലിംഗ്ഹാം തൊടുത്ത ഷോട്ട് നോർവെയുടെ ലോകകപ്പ് യാത്രയ്ക്ക് അന്ത്യം കുറിച്ചു.കളിയുടെ 36ആം മിനുട്ടിൽ ഷ്ജെൽഡെറപ്പ് ഇടതു വിങ്ങിലൂടെ പന്തുമായി കുതിച്ചെത്തിയത് ശ്രദ്ധിക്കാൻ ഒരു നിമിഷം വൈകി. പെനാലി ബോക്സിൽ കയറിയ ഉടനെ താരം തൊടുത്ത ഷോട്ട് വലയിലാക്കുന്നത് നോക്കി നിൽക്കാനേ ഇംഗ്ലണ്ട് താരങ്ങൾക്ക് കഴിഞ്ഞുള്ളു.The post ഫിഫ ലോകകപ്പ് 2026: നോർവെയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ; ഇരട്ട ഗോൾ നേട്ടവുമായി ബെല്ലിംഗ്ഹാം appeared first on Kairali News | Kairali News Live.