വിയറ്റ്നാമിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മന്ത്രി

Wait 5 sec.

വിയറ്റ്നാമിൽ ഉണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ ഇവരുടെ വീട് മന്ത്രി സന്ദർശിച്ചു. ഇരുവരുടെയും മരണവും, അതിന് കാരണമായ അപകടവും അതീവ ദൗർഭാഗ്യകരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ യാത്രചെയ്ത ബോട്ടായിരുന്നു അപകടത്തിൽപ്പെട്ടത്.ALSO READ: അയോധ്യ രാമക്ഷേത്രക്കൊള്ള; പ്രധാനമന്ത്രിയുടെ മൗനത്തിൽ പ്രതിഷേധം കനക്കുന്നുവിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് കഴിഞ്ഞ ദിവസം പ്രാദേശിക സമയം 10.30 ഓടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 15 പേരാണ് അപകടത്തിൽ മരിച്ചത്. 32 ഇന്ത്യൻ യാത്രക്കാരും മൂന്ന് ക്രൂം അംഗങ്ങളും ഒരു അറ്റൻഡന്റുമാണ് അപകട സമയം ബോട്ടിൽ ഉണ്ടായിരുന്നത്. കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതുമാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.The post വിയറ്റ്നാമിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മന്ത്രി appeared first on Kairali News | Kairali News Live.