തെഹ്‌റാന്‍ | ഇറാനെതിരെ വീണ്ടും ആക്രമണം നടത്തി യു എസ്. ഇറാന്റെ തുറമുഖ നഗരങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇസ്‌ലാമിക് റവല്യൂഷണറി ഗ്രൂപ്പ് (ഐ ആര്‍ ജി സി) ഹോര്‍മുസ് കടലിടുക്ക് താത്കാലികമായി വീണ്ടും അടച്ചതിന് പിന്നാലെയായിരുന്നു ഇത്.ഹോര്‍മുസില്‍ സൈപ്രസ് പതാക വഹിക്കുന്ന ചരക്കു കപ്പല്‍ ഇറാന്‍ ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു യു എസ് നടപടി. ബന്തര്‍ അബ്ബാസ്, സിരിക്. ചബാഹര്‍, ബന്തര്‍ ഇ ദെയിര്‍, അസലുയേങ് എന്നിവിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു.അനുമതിയില്ലാത്ത പാതയില്‍ കൂടി സഞ്ചരിച്ച സൈപ്രസ് കപ്പലിനു നേരെ വെടിയുതിര്‍ത്തതായി ഐ ആര്‍ ജി സി നേരത്തെ സ്ഥിരീകരിച്ചിരുന്നു.അതിനിടെ, പിതാവ് അലി ഖാംനഇയെ യു എസ്, ഇസ്‌റാഈല്‍ സേനകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖാംനഇ പറഞ്ഞു. പ്രതികാരം രാജ്യത്തിന്റെ ഇച്ഛയാണെന്നും അദ്ദേഹം വ്യക്തമാക്കി.Content Highlights:The United States has launched a series of airstrikes targeting key Iranian port cities. This military action has further escalated tensions across the already volatile Middle East region. The situation remains highly unstable as international observers monitor the unfolding geopolitical impact.