കള്ളാടി ദുരന്തത്തിൽ കാണാതായ വിക്രം രാനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ദുരന്തത്തിൽ തകർന്ന വീട് കേന്ദ്രീകരിച്ചു ആണ് തിരച്ചിൽ നടത്തുക. അതേ സമയം ദുരന്ത ബാധിത പ്രദേശത്തുള്ളവരുടെ ക്യാമ്പ് പിരിച്ചു വിട്ടു.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും വസ്ത്രം മാറാൻ പോലും സൗകര്യമില്ലെന്നും, സ്ത്രീകൾക്ക് ആവശ്യമായ അടിവസ്ത്രങ്ങളോ സാനിറ്ററി പാഡുകളോ അധികൃതർ നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ഒരു വസ്ത്രം നൽകിയതൊഴിച്ചാൽ മറ്റ് സൗകര്യങ്ങളൊന്നും ലഭ്യമാക്കിയില്ല. ഇതേത്തുടർന്ന് സ്ത്രീകൾ തങ്ങളുടെ വീടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അവരെ കുളിക്കാനും വസ്ത്രം മാറാനുമായി ദുരന്തഭൂമിയിലെ തകർന്ന വീടുകളിലേക്ക് തന്നെ കൊണ്ടുവിടുകയാണ് ക്യാമ്പ് അധികൃതർ ചെയ്തത്.ALSO READ: പെരുമ്പാവൂർ ആള്‍ക്കൂട്ട ആക്രമണം; പൊലീസിന്റേത് പ്രതികൾക്ക് സഹായകരമായ നിലപാടെന്ന് ഇരകളായ യുവാക്കള്‍ക്യാമ്പിലെ മോശം അവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ക്യാമ്പ് പിരിച്ചുവിടാൻ അധികൃതർ തീരുമാനമെടുത്തു. മീനാക്ഷി എസ്റ്റേറ്റ് മാനേജർ തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ഇതിന് നൽകിയ വിശദീകരണം. എന്നാൽ, മാനേജറുടെ ഏലകൃഷി നശിച്ചുപോകാതിരിക്കാൻ വേണ്ടിയുള്ള തന്ത്രമാണിതെന്നും തങ്ങളുടെ ജീവന് അധികൃതർ വില കൽപ്പിക്കുന്നില്ലെന്നും ക്യാമ്പിലുള്ളവർ രോഷത്തോടെ പ്രതികരിച്ചു.The post കള്ളാടി ദുരന്തം: അഞ്ചാം ദിവസവും വിക്രം രാനയ്ക്കായി തിരച്ചിൽ, ദുരിതാശ്വാസ ക്യാമ്പ് പിരിച്ചു വിട്ടു appeared first on Kairali News | Kairali News Live.