രാജ്‌കോട്ട് | വർധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങൾക്ക് പരിഹാ രം കാണാൻ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന് എസ് എസ് എഫ്. ഗുജറാത്തിലെ രാജ്‌കോട്ടിൽ നടക്കുന്ന സംഘടനയുടെ ദേശീയ പരിശീലന പരിപാടിയായ ഒസ്‌നോവിയിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് അപകടങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇവ പരിഹരിക്കാൻ പര്യാപ്തമായ ഇടപെടലുകളുണ്ടാകണം. ആഗോള താപനം, മേഘ വിസ്‌ഫോടനം, ചുഴലിക്കാറ്റുകൾ, പ്രളയങ്ങൾ തുടങ്ങി ഒട്ടേറെ സംഭവങ്ങൾ തുടർക്കഥയാവുന്നുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള കണക്കുകൾ വെച്ച് തയ്യാറാക്കിയ പ്രളയ മാപ്പുകളും ലാൻഡ്സ്ലൈഡ് സോണുകളും പലപ്പോഴും പുതിയ പ്രകൃതിക്ഷോഭങ്ങളുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നില്ല. ഒപ്പം ആസൂത്രണമില്ലാത്ത നഗരവത്കരണം ദുരന്തങ്ങളുടെ ആഴം വർധിപ്പിക്കുകയും ഇടവേളകൾ കുറക്കുകയും ചെയ്യുന്നു. ജലാശയങ്ങളും കനാലുകളും കൈയേറി നിർമാണങ്ങൾ നടത്തുന്നത് വഴി മഴവെള്ളം ഒഴുക്കിവിടാൻ കൃത്യമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഇല്ലാതാകുന്നത് ഡൽഹി, ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ ചെറിയ മഴയിൽ പോലും ഗുരുതരമായ നഗരപ്രളയങ്ങൾക്കാണ് കാരണമാകുന്നത്. കൃത്യമായ മുന്നറിയിപ്പുകൾ നൽകി ജനങ്ങളെ അപകട സ്ഥലങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കാനുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അപകടങ്ങളുടെ ആഴം കുറക്കുന്നതോടൊപ്പം ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ യോജിച്ച് നിന്ന് ആശയങ്ങൾ രൂപപ്പെടുത്തണം. പ്രാദേശിക ഭരണകൂടങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങളും ദുരന്തങ്ങൾ അഭിമുഖീകരിക്കാനുള്ള പരിശീലനവും അനിവാര്യമാണ്. ഒപ്പം, ദുരന്ത നിവാരണ ഫണ്ടുകളുടെ വിതരണത്തിലും റിലീഫ് മാനദണ്ഡങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഏകോപനത്തിൽ പലപ്പോഴും തർക്കങ്ങളും കാലതാമസവും ഉണ്ടാകുന്നത് അടിയന്തിരമായി പരിഹരിക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.ദേശീയ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ദിൽഷാദ് അഹ്്മദ് കശ്മീർ അധ്യക്ഷത വഹിച്ചു. മുഫ്തി ശരീഫ് നിസാമി രത്‌നഗിരി, ഫഖീഹുൽ ഖമർ സഖാഫി ബിഹാർ, ശരീഫ് നിസാമി മഞ്ചേരി, നദീം മുൾത്താനി ഇൻഡോർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സഫർ മദനി ഡൽഹി സ്വാഗതവും നവാസ് ഭട്കൽ നന്ദിയും പറഞ്ഞു.#SSFIndia #Osnovi #DisasterManagement #ClimateChange #Rajkot #CentralGovernment #KeralaNewsContent Highlights: The SSF national training camp Osnovi held in Rajkot demanded efficient disaster management systems to tackle climate change. The resolution highlighted the risks of unplanned urbanization and poor drainage leading to urban floods. It also urged better coordination for disaster relief funds.