അർജന്റീനയെ ട്രോളി എയറിലായി കേരള പൊലീസ്; വിമർശനം കനത്തതോടെ പോസ്റ്റ് മുക്കി

Wait 5 sec.

ലോകകപ്പിൽ ക്വാർട്ടർ പോരാട്ടത്തിനൊരുങ്ങുന്ന അർജന്റീന ടീമിനെ പരിഹസിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംസ്ഥാന പൊലീസിനു ഒടുവിൽ കൈപൊള്ളി. ലൈക്കുകൾക്ക് പകരം പോസ്റ്റിനു ലഭിച്ചതാകട്ടെ കടുത്ത വിമര്ശനങ്ങലും. ഒടുവിൽ സംഭവം വിവാദമായതോടെ പോസ്റ്റ് മുക്കി അധികാരികൾ തടിതപ്പി.ഇന്നലെയാണ് പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ വിവാദത്തിനു കാരണമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്ത്. ലയണൽ മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന റഫറിയുടെ പിന്നിലായി കേരളത്തിന്റെ ഭൂപടത്തെ കൈ കൊണ്ട് അടുപ്പിച്ചു നിർത്തുന്ന പൊലീസുകാരന്റെ ചിത്രമായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇതിനോടൊപ്പം “നിങ്ങൾക്ക് ഞങ്ങളുണ്ടെന്ന” അടിക്കുറിപ്പും.Also Read: വിംബിൾഡൺ: വനിതാ സിംഗിൾസ് കിരീടം ലിൻഡ നോസ്കോവയ്ക്ക്; ഫൈനലിൽ തകർത്തത് കരോലിന മുച്ചോവയെഎന്നാൽ പോസ്റ്റ് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി. ലോകകപ്പിൽ അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാർ ഉൾപ്പടെയുള്ള ഫിഫ അധികാരികൾ പ്രവർത്തിക്കുന്നു എന്ന ആരോപണങ്ങൾക്കും വിവാദത്തിനുമിടയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വ്യാപകമായി വിമർശിക്കപ്പെട്ടു. സംഭവം കൈവിട്ടു എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പോസ്റ്റ് പേജിൽ നിന്നും എടുത്ത് കളഞ്ഞു തടിതപ്പി.Kerala Police trolls Argentina; takes down post after it backfiresThe post അർജന്റീനയെ ട്രോളി എയറിലായി കേരള പൊലീസ്; വിമർശനം കനത്തതോടെ പോസ്റ്റ് മുക്കി appeared first on Kairali News | Kairali News Live.