കൊടുവള്ളിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. കൊടുവള്ളി മാനിപുരം ചന്ദനംപുറം ജിസാർ (40), മാനിപുരം പോർങ്ങോട്ടൂർ പാലക്കുന്നുമ്മൽ മുഹമ്മദ് ജയ്സൽ (34), താമരശ്ശേരി കോരങ്ങാട് കമ്പിൻ്റെ അകായിൽ കെ എ ശ്രീനു (27) എന്നിവരാണ് പിടിയിലായത്.ഇവരുടെ കൈയിൽ നിന്ന് 36 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിൻ്റെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പൊലീസും കൊടുവള്ളിക്ക് സമീപം വാവാട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായാണ് യുവാക്കൾ വലയിലായത്.എംഡിഎംഎയു കടത്താൻ ഉപയോഗിച്ച KL 69 B 2120 നമ്പർ കാർ സഹിതമാണ് ഇവരെ പിടികൂടിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി കാറിൽ സഞ്ചരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്.ALSO READ: പെരുമ്പാവൂർ ആള്‍ക്കൂട്ട ആക്രമണം; പൊലീസിന്റേത് പ്രതികൾക്ക് സഹായകരമായ നിലപാടെന്ന് ഇരകളായ യുവാക്കള്‍കൊടുവള്ളി ഇൻസ്പെപെക്ടർ യു ജയപ്രകാശിൻ്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ അബ്ദുറഹ്മാൻ, മോഹനൻ, എഎസ്ഐമാരായ ഷീജ, ശ്രീജേഷ്, സീനിയർ സിപിഒ അനൂപ് തറോൽ, സിപിഒമാരായ റിജോ മാത്യു, ജിനീഷ്., ഡാൻസാഫ് സംഘാംഗങ്ങളായ എസ് ഐ രാജീവ് ബാബു, എസ് ഐ ആയ രാജൻ, സി പി ഒ ജിനീഷ് പി പി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.The post കൊടുവള്ളിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ appeared first on Kairali News | Kairali News Live.