പെരുമ്പാവൂർ ആള്‍ക്കൂട്ട ആക്രമണം; പൊലീസിന്റേത് പ്രതികൾക്ക് സഹായകരമായ നിലപാടെന്ന് ഇരകളായ യുവാക്കള്‍

Wait 5 sec.

പെരുമ്പാവൂർ ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പ്രതികൾക്ക് സഹായകരമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് ഇരകളായ യുവാക്കള്‍. പ്രതികള്‍ പൊലീസിലുള്ള സ്വാധീനം ഉപയോഗിച്ച് കേസ് ദുർബലപ്പെത്തിയതായും യുവാക്കള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ഇരകളുടെ കുടുംബം അറിയിച്ചു. കേസില്‍ പ്രതികളായ 6 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.കേട്ടുകേള്‍വിയില്ലാത്ത വിധം അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണയ്ക്കും ആക്രമണത്തിനുമാണ് പെരുമ്പാവൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ ഇരയായത്. കണ്ടന്തറയിലെ സോഡാ ഫാക്ടറിയില്‍ ജോലി തേടിയെത്തിയ യുവാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആറ് പേരുടെ സംഘമാണ് ആക്രമിച്ചത്. യുവാക്കളെ തടഞ്ഞു നിര്‍ത്തി കഞ്ചാവ് വില്‍പ്പനക്കാരെന്ന് ആക്ഷേപിച്ച് മുറിയിലടക്കുകയും പിന്നീട് തലമുണ്ഡനം ചെയ്ത് വിവസ്ത്രരാക്കി മര്‍ദിക്കുകയും ആയിരുന്നു.ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പൊലീസ് പ്രതികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ഇരകളായ യുവാക്കളുടെ ആരോപണം. പൊലീസില്‍ സ്വാധീനമുപയോഗിച്ച് പ്രതികള്‍ കേസ് ദുര്‍ബലപ്പെടുത്തിയതായും യുവാക്കള്‍ ചൂണ്ടിക്കാട്ടി.ALSO READ: അർജന്റീനയെ ട്രോളി എയറിലായി കേരള പൊലീസ്; വിമർശനം കനത്തതോടെ പോസ്റ്റ് മുക്കിസാമൂഹ്യ മാധ്യമങ്ങൾ വഴി തങ്ങൾ കഞ്ചാവ് കച്ചവടക്കാരാണന്നും മോഷ്ടാക്കളാണെന്നും ആക്ഷേപിച്ചു. തങ്ങളുടെ പേരിൽ ഒരു കോടതിയിലും കേസില്ലന്നും എന്നാല്‍ അക്രമികളുടെ കൂട്ടത്തിൽ മുമ്പ് കേസിൽ പ്രതിയായി റിമാൻ്റിൽ പോയവരുമുണ്ടെന്നും ആക്രമണത്തിന് ഇരയായവർ പറഞ്ഞു. നിരപരാധികളാണെന്ന് പറഞ്ഞിട്ടും അത് വകവെക്കാതെ അക്രമികള്‍ തങ്ങളുടെ മക്കളെ മര്‍ദിക്കുകയായിരുന്നുവെന്ന് യുവാക്കളുടെ രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവർക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും ഇരകളുടെ കുടുംബം അറിയിച്ചു.The post പെരുമ്പാവൂർ ആള്‍ക്കൂട്ട ആക്രമണം; പൊലീസിന്റേത് പ്രതികൾക്ക് സഹായകരമായ നിലപാടെന്ന് ഇരകളായ യുവാക്കള്‍ appeared first on Kairali News | Kairali News Live.