മതരാഷ്ട്രവാദത്തിന്റെ പ്രാഥമിക പരിശീലന കളരിയായ ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത എംജി സർവ്വകലാശാല വൈസ് ചാൻസലറിന്റെ നിലപാട് മതനിരപേക്ഷ കേരളത്തിലെ കുട്ടികളോടുള്ള വെല്ലുവിളിയെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി.മാവേലിക്കരയിൽ വച്ച് നടന്ന ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം ഒരു സർവ്വകലാശാലയുടെ ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ചതല്ലെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ ശരിയായ ലക്ഷ്യം ഉറപ്പുവരുത്താനും, മതനിരപേക്ഷവും യുക്തിചിന്തയും രൂപപ്പെടുത്താനുമാണ് സർവകലാശാലയുടെ മേധാവികൾക്ക് കഴിയേണ്ടത്. അപര വിദ്വേഷവും, അന്യമത വിരോധവും ചെറിയ പ്രായത്തിൽ തന്നെ കുത്തിവെക്കാനുള്ള ആർഎസ്എസ് പ്രവർത്തന പരിപാടിയുടെ ആദ്യ പതിപ്പായ ബാലഗോകുലത്തിൻ്റെ സമ്മേളനത്തിൽ പങ്കെടുത്തതോടെ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ചുമതല വഹിക്കാൻ ഈ വി.സി യോഗ്യനല്ലാതായിരിക്കുന്നു.Also read: കെപിസിസി അധ്യക്ഷ പദവിയില്‍ നേതാക്കളുടെ വടംവലി; പരിഗണിക്കേണ്ട ഘട്ടത്തില്‍ തന്നെ പരിഗണിച്ചില്ലെന്ന് അടൂര്‍ പ്രകാശ്‘ശാസ്ത്രീയ മനോഭാവം വളർത്തുക’ എന്ന പൗരൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ഭരണഘടനാ പദവിയിലിരിക്കുന്ന വൈസ് ചാൻസിലർ തന്നെ ഇവിടെ അട്ടിമറിക്കുന്നത്. കുട്ടികൾക്കിടയിൽ വിഭാഗീയ ചിന്തകളും, വർഗീയതയും വളർത്തുന്നവരെ സാംസ്കാരിക സംഘടനകളായി ചിത്രീകരിക്കുന്നതിൽ നിന്ന് ഭരണഘടനാ ചുമതല വഹിക്കുന്നവർ പിന്മാറണമെന്ന് ബാലസംഘം സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.The post ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത എംജി സർവ്വകലാശാല വി സി നിലപാട് മതനിരപേക്ഷ കേരളത്തിലെ കുട്ടികളോടുള്ള വെല്ലുവിളി: ബാലസംഘം appeared first on Kairali News | Kairali News Live.