കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇതുവരെ അകറ്റിനിർത്തിയ സംഘ്പരിവാർ നേതൃത്വത്തിനും വിവിധ ആർ.എസ്.എസ് പോഷക ഘടകങ്ങൾക്കും വ്യക്തികൾക്കും മുഖ്യമന്ത്രി വി.ഡി സതീശൻ നൽകുന്ന പ്രത്യേക പരിഗണന കോൺഗ്രസിന്റെ നയ നിലപാടുകളിലെ മാറ്റത്തിന്റെ പ്രതിഫലനമാണോയെ ന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ. കേരളീയ മതേതര മനസ്സ് ഇതുവരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച മതേതര മൂല്യ വിചാരങ്ങളെയാണ് വി.ഡി സതീശൻ പിച്ചിച്ചീന്തുന്നത്. സവർക്കറുടെയും ഗോൾവാൾക്കറുടെയും ആരാധകനാണെന്ന് എന്നോ തെളിയിച്ച ഈ കോൺഗ്രസുകാരന് വ്യക്തിപരമായി സംഘ്പരിവാർ അനുകൂല കാഴ്ചപ്പാടുണ്ടെന്ന് എല്ലാവരും മനസ്സിലാക്കിയ സത്യമാണ്.also read:അയോധ്യ രാമക്ഷേത്ര കൊള്ള; എസ് ഐ ടിയുടെ തലവൻ വഞ്ചന കേസിലെ പ്രതി, മിണ്ടാട്ടമില്ലാതെ മോദിഎന്നാൽ, വിഭാഗീയതയുടെ വിചാരധാരയെ ഭരണത്തിൻ്റെ അകത്തളത്തിലേക്ക് കൊണ്ടുവന്ന് കേരളീയ സമൂഹത്തെ ഹിന്ദുത്വവൽക്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ മതേതര സമൂഹത്തിന് നോക്കിനിൽക്കാനാവില്ല. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, സമസ്ത, വഖഫ് സംരക്ഷണ സമിതി തുടങ്ങിയ കൂട്ടായ്മകൾക്ക് സന്ദർശനത്തിന് അനുമതി പോലും നിഷേധിക്കുന്ന വി.ഡി സതീശൻ കഴിഞ്ഞദിവസം ഹിന്ദു ഐക്യവേദി നേതാക്കളെ തൻ്റെ ഓഫീസിൽ ക്ഷണിച്ചുവരുത്തി പടം പിടിച്ചതും അവർ ഉന്നയിച്ച ആവശ്യങ്ങളോട് ഉദാരമായി പ്രതികരിച്ചതുമെല്ലാം സംഘ്പരിവാർ നിയന്ത്രിക്കുന്ന ‘പുതിയ കേരള’ത്തിൻ്റെ അശ്ലീല മുഖമാണ് തുറന്നുകാട്ടുന്നത്. സദാ വർഗീയ വിഷം തുപ്പുന്ന ശശികല ടീച്ചറും സർവ്വരാലും ആദരിക്കുന്ന ജിഫ്രി മുത്തുക്കോയ തങ്ങളെപ്പോലുള്ളവരെ മോശമായി ചിത്രീകരിക്കുന്ന ആർ.വി ബാബുവുമൊക്കെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ മാരക സ്വഭാവം അറിയാത്ത ആളല്ല വി.ഡി സതീശൻ.അവർ തന്റെ ഓഫീസിൽ കയറി ഞെരങ്ങുകയും കൂടിക്കാഴ്ചയുടെ ചിത്രം പുറത്ത് വിടുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് ആരെയും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ അപകടകരമായ ഈ പോക്കിന് തടയിടാൻ കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വം ആർജ്ജവം കാണിക്കണം. സഘ്പരിവാറിന് മുന്നിൽ തലകുനിക്കലാണ് തങ്ങളുടെ വ്യക്തിപരമായ താല്പര്യത്തിന് അഭികാമ്യമെന്ന് കരുതുകയും മുഖ്യമന്ത്രിയുടെ എല്ലാ കൊള്ളരുതായ്മകൾക്കും നയ വ്യതിചലനത്തിനും കൂട്ടുനിൽക്കുകയും ചെയ്യുന്ന മന്ത്രിമാരെ മുസ്‌ലിം ലീഗ് നേതൃത്വം തിരുത്താൻ തയ്യാറാകണം. കേരളത്തെ ദ്രുതഗതിയിൽ കാവിവത്ക്കരിക്കാനുള്ള ആർ.എസ്.എസിന്റെ ദേശീയ നേതൃത്വം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമ്പോൾ അതിന് കുടപിടിക്കുന്ന പി.കെ കുഞ്ഞാലികുട്ടിയും സതീശനുമെല്ലാം അവസാനം ഖേദിക്കേണ്ടി വരും. നരി പുറത്തുള്ള യാത്രക്കൊടുവിൽ ചിരി നരിയുടെ മുഖത്തായിരിക്കുമെന്ന താക്കീത് മറന്നുപോകരുതെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.The post സംഘ് നേതൃത്വത്തിന് മുഖ്യമന്ത്രി നൽകുന്ന പ്രത്യേക പരിഗണന; കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഐഎൻഎൽ appeared first on Kairali News | Kairali News Live.