കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ശൈലജ ടീച്ചർ എന്നിവർ സിജെപി വേദിയിൽ എത്തി. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് വിളിച്ചതുകൊണ്ട് മാത്രം നിലവിലെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കെതിരെയും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാർത്ഥി സമൂഹം ഇന്ന് മുൻപന്തിയിലാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ബിജെപി സർക്കാർ വർഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോഴും, അവർക്കെതിരായ സത്യസന്ധമായ വിഷയങ്ങൾ ഉയർന്നു വരുമെന്ന് അദ്ദേഹം പറഞ്ഞു. കർഷക സമരം പോലെ തന്നെ ഈ സമരവും രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിദ്യാഭ്യാസ മേഖലയിൽ കള്ളത്തരം കാണിച്ചെന്ന് പിടിക്കപ്പെട്ടാൽ പോലും സർക്കാർ നടപടി എടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധ്യാപകരെയും ഡോക്ടർമാരെയും എൻജിനീയർമാരെയും നിശ്ചയിക്കുന്ന പരീക്ഷകളിൽ അപാകത വന്നാൽ തെറ്റായ ആളുകൾ സർവീസിലേക്ക് വരുമെന്നത് അതീവ ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ 20 കുട്ടികൾ ആത്മഹത്യ ചെയ്ത സാഹചര്യം രാജ്യം നേരിടുന്ന വലിയൊരു പ്രശ്നമാണെന്നും എന്നാൽ സർക്കാർ അത് കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. എൻ.ടി.എ (NTA) ക്ക് ക്ലീൻ ചിറ്റ് നൽകിയത് കൊണ്ട് കാര്യമില്ലെന്നും, ചോദ്യങ്ങളും ഉത്തരങ്ങളും പരീക്ഷാ രീതിയും തെറ്റായിരുന്നുവെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. സിസ്റ്റം കൃത്യമാക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.ALSO READ: ‘നിങ്ങൾ കോടതി ആകേണ്ട’; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപിമൾട്ടിനാഷണൽ കമ്പനികളിലും മീഡിയ രംഗത്തും ഉൾപ്പെടെ വലിയ രീതിയിലുള്ള പിരിച്ചുവിടലുകൾ നടക്കുകയാണെന്നും രാജ്യത്ത് ഒരിടത്തും ജോലി സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ ‘പാറ്റകൾ’ എന്ന് വിളിച്ച് കളിയാക്കുന്ന നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് വിഷയത്തിൽ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കിയ കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, ബിജെപി ഭരണം അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് ഈ സമരത്തിന്റെ ഗതി വ്യക്തമാക്കുന്നുവെന്നും പ്രസ്താവിച്ചു.The post ‘സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് അടിച്ചമർത്താനാവില്ല’; സിജെപിക്ക് ഐക്യദാർഢ്യവുമായി സിപിഐഎം നേതാക്കൾ appeared first on Kairali News | Kairali News Live.