പിഎം ശ്രീ വിവാദത്തിൽ മുഖം രക്ഷിക്കാൻ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി മുൻ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ്. പിഎം ശ്രീ വന്നാൽ അറബി കടലിലേക്ക് വലിച്ചെറിയും എന്ന് പറഞ്ഞവർ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പുകാരായി മാറിയതായും ഈ വിഷയത്തിൽ യുഡിഎഫിന്റേത് അവസരവാദ നിലപാട് ആണെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.ഇപ്പോൾ യുഡിഎഫ് ഉണ്ടാക്കുന്ന എല്ലാ വിവാദങ്ങളും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് പി രാജീവ് പറഞ്ഞു. സർക്കാർ വന്നു 50 ദിവസത്തിന് ഉള്ളിൽ തന്നെ അവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടപ്പെട്ടു. അധികാരത്തിൽ വന്നാൽ പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകും എന്ന് പറഞ്ഞവർ, പക്ഷെ മുന്നോട്ടാണ് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.also read; ‘സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് അടിച്ചമർത്താനാവില്ല’; സിജെപിക്ക് ഐക്യദാർഢ്യവുമായി സിപിഐഎം നേതാക്കൾവന്ദേമാതരം, ഗവർണർ നയ പ്രഖ്യാപനം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി പൊതു പ്രതികരണം നടത്തിയില്ല. ഈ വിഷയങ്ങളിൽ പ്രതിരോധത്തിലായ യുഡിഎഫിനെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് പുതിയ വിവാദമെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.The post ‘പിഎം ശ്രീ വന്നാൽ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ പദ്ധതിയുടെ പ്രധാന നടത്തിപ്പുകാരായി’ ; പി രാജീവ് appeared first on Kairali News | Kairali News Live.