എസ് ജാനകി അന്ന് പത്മഭൂഷണ്‍ നിരസിച്ചത് എന്തിനാണെന്ന് അറിയാമോ?

Wait 5 sec.

മലയാളികൾക്ക് എന്നെന്നും ഹൃയത്തിൽ സൂക്ഷിക്കാൻ എണ്ണമറ്റ ​ഗാനങ്ങൾ സമ്മാനിച്ചാണ് ​ഗായിക എസ് ജാനകി വിടപറഞ്ഞത്. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്ത് മുഴങ്ങിക്കേട്ട ആ സ്വരമാധുര്യം ഇനി ഓ‌ർമകളിൽ അതിലുമുച്ചത്തിൽ മുഴങ്ങിക്കേൾക്കും. 17 ഭാഷകളിലായി, 48000ത്തിലേറെ ഗാനങ്ങൾക്ക് അവർ ജീവൻ നൽകി.ഇക്കാലത്തിനിടെ എത്രയോ അവാർഡുകളും ആ സം​ഗീത പ്രതിഭയെ തേടിയെത്തി. നാല് തവണയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ജാനകിയമ്മയ്ക്ക് ലഭിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്‌കാരങ്ങളും ഒട്ടേറെ തവണ അവരെ തേടിയെത്തി. 2013ലാണ് രാജ്യം പത്മഭൂഷണ്‍ പ്രഖ്യാപിച്ചത്. എന്നാൽ അവർ ആ പുരസ്കാരം സ്വീകരിച്ചില്ല. എന്താണ് അതിന് കാരണം?തന്റെ 19-ാം വയസിലാണ് എസ് ജാനകി ആദ്യ പിന്നണി ​ഗാനം ആലപിക്കുന്നത്. 1957ലെ ‘വിധിയിൻ വിളയാട്ട്’ എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 75-ാം വയസിലാണ് രാജ്യത്തെയാകെ തന്റെ സ്വരമാധുരിയിൽ അലിയിച്ച ആ ​ഗായികയെ തേടി പത്മഭൂഷണ്‍ പുരസ്കാരം എത്തിയത്. എന്നാലവരാ പുരസ്കാരം നിഷേധിച്ചു. ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു ആ തീരുമാനം.ALSO READ: സ്വരചക്രവർത്തിനിക്ക് വിട; ജാനകിയമ്മയുടെ സംസ്കാരം ഇന്ന് മൈസൂരിൽ ഔദ്യോഗിക ബഹുമതികളോടെപതിറ്റാണ്ടുകൾ നീണ്ട സം​ഗീതയാത്രയിൽ ഏറെ വൈകിയെത്തിയ ആ ബഹുമതിയെ അവർ നിഷേധിച്ചതും ശക്തമായ ഒരു നിലപാടായിരുന്നു. പദ്മ അവാർഡുകളിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ആളുകളെ കൂടുതൽ പരി​ഗണിക്കുന്നതിനെ അവർ നിശിതമായി വിമർശിച്ചു. ദക്ഷിണേന്ത്യയിൽ പുരസ്കാരത്തിന് അർഹരായ ഏറെ പേരുണ്ടെന്നും എന്നാൽ അവരൊന്നും ലിസ്റ്റിൽ വന്നില്ലെന്നും അന്ന് ജാനകിയമ്മ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 55 വർഷമായി താൻ പാടുന്നു എന്നും ജനങ്ങളുടെ അംഗീകാരത്തെയാണ് ഏറ്റവും വലിയ പുരസ്‌കാരമായി കാണുന്നതെന്നും അവർ അടിവരയിട്ടു.അതേസമയം ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു ജാനകിയമ്മയുടെ അന്ത്യം. ഇന്ന് രാവിലെ എട്ടര മുതല്‍ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദര്‍ശനം ഒരുക്കിയിരുന്നു. സംസ്കാരം വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിൽ നടക്കും.The post എസ് ജാനകി അന്ന് പത്മഭൂഷണ്‍ നിരസിച്ചത് എന്തിനാണെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.