അയോധ്യ രാമക്ഷേത്ര കൊള്ള; എസ് ഐ ടിയുടെ തലവൻ വഞ്ചന കേസിലെ പ്രതി, മിണ്ടാട്ടമില്ലാതെ മോദി

Wait 5 sec.

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ മിണ്ടാട്ടമില്ലാതെ നരേന്ദ്ര മോദി. ശതകോടികളുടെ അഴിമതി നടന്നു ആഴ്ചകൾ പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം അന്വേഷണ ചുമതലയുള്ള SIT യുടെ തലവൻ വിജയ് വിശ്വന്ത് പന്ത് വഞ്ചന കേസിൽ പ്രതിയാണ് എന്ന് റിപ്പോർട്ട് പുറത്തുവന്നു.രാമ ക്ഷേത്ര കൊള്ളയുടെ വ്യാപ്തി തെളിയിക്കുന്ന വിവരങ്ങൾ ഓരോ ദിവസം പുറത്തുവരുമ്പോഴും മൗനം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശതകോടികളുടെ കൊള്ള നടന്നു ആഴ്ചകൾ പിന്നിടുമ്പോഴും പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്താത്തതിലും വിമർശനം ഉയരുന്നുണ്ട്. അതേസമയം അയോധ്യ രാമക്ഷേത്രക്കൊള്ള അന്വേഷിക്കാൻ യു പി സർക്കാർ രൂപീകരിച്ച എസ്‌ഐടിയുടെ തലവൻ വിജയ് വിശ്വാസ് പന്ത് ഐ എ എസ് വഞ്ചന കേസിലെ പ്രതിയാണ്. 2013 മുതൽ 2015 വരെ ഉ‍ൗർജ വിതരണവകുപ്പിൽ പ്രധാനചുമതല വഹിച്ചപ്പോഴാണ്‌ തട്ടിപ്പ് നടത്തിയത്. രേഖകൾ കെട്ടിച്ചമച്ച്‌ lപണം തട്ടിയെടുത്തെന്ന കരാറുകാരന്റെ പരാതിയിലായിരുന്നു കേസ്. വിജയ് വിശ്വാസ് അടക്കം 19 ഉദ്യോഗസ്ഥർക്കെതിരായ കേസ് അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. വഞ്ചന കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ അയോധ്യക്ഷേത്ര കൊള്ള അന്വേഷിക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.ALSO READ: ജമ്മു കാശ്മീരിലും ‘ഓപ്പറേഷൻ താമര’; എംഎൽഎമാർക്ക് 30 കോടി വാഗ്ദാനം ചെയ്തെന്ന് ഒമർ അബ്ദുള്ളആർഎസ്‌എസ്‌ നേതാക്കളെ സംരക്ഷിച്ച്‌ ജീവനക്കാരെ മാത്രം പ്രതിയാക്കി കേസ്‌ അവസാനിപ്പിക്കാന്‍ എസ്‌ഐടി നീങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ തട്ടിപ്പുചരിത്രം പുറത്തായത്. അതേസമയം അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ സിഇഒയേ നിയമിക്കാനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് സമിതി പുറത്തിറക്കി.സാമ്പത്തിക മേഖലയിലോ ഭരണകാര്യങ്ങളിലോ 20 വർഷത്തെ മുൻപരിചമുള്ള ആളെ നിയമിക്കുമെന്ന വ്യവസ്ഥയിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.The post അയോധ്യ രാമക്ഷേത്ര കൊള്ള; എസ് ഐ ടിയുടെ തലവൻ വഞ്ചന കേസിലെ പ്രതി, മിണ്ടാട്ടമില്ലാതെ മോദി appeared first on Kairali News | Kairali News Live.