ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; 10 ഇന്ത്യക്കാരെ രക്ഷപെടുത്തി, ഒരാളെ കാണാനില്ല; കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ

Wait 5 sec.

ഒമാൻ തീരത്ത് വാണിജ്യ കപ്പലായ ‘ജിഎഫ്എസ് ഗാലക്സി’ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഞായറാഴ്ച പുലർച്ചെ ഹോർമൂസ് കടലിടുക്കിൽ വെച്ച് നടന്ന ഈ ആക്രമണ സമയത്ത് കപ്പലിൽ 11 ഇന്ത്യൻ നാവികർ ഉണ്ടായിരുന്നു.ഇതിൽ 10 പേരെ രക്ഷപെടുത്തിയതായും എന്നാൽ ഒരു ഇന്ത്യൻ പൗരനെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കാണാതായ ഇന്ത്യൻ നാവികനായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.ഒമാനിലെ ഇന്ത്യൻ എംബസി നിലവിലെ സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഒമാൻ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു,”* വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. മേഖലയിലെ സംഘർഷങ്ങൾ അടിയന്തിരമായി ലഘൂകരിക്കാൻ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.ഹോർമൂസ് കടലിടുക്കിൽ വെച്ച് സൈപ്രസ് പതാക ഘടിപ്പിച്ച ഈ കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് (IRGC) നടത്തിയ ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂമിന് കനത്ത കേടുപാടുകൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തിയിരിക്കുന്നത്.The post ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; 10 ഇന്ത്യക്കാരെ രക്ഷപെടുത്തി, ഒരാളെ കാണാനില്ല; കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ appeared first on Arabian Malayali.