കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച; സ്വർണ്ണത്താലിയും പണവും മോഷ്ടിച്ചു

Wait 5 sec.

കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ തിടപ്പള്ളി പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ വൻ കവർച്ച നടത്തി. ഇന്ന് രാവിലെയാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 22 സ്വർണ്ണത്താലികൾ, അഞ്ച് സ്വർണ്ണപ്പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവയാണ് ക്ഷേത്രത്തിൽ നിന്ന് പ്രധാനമായും നഷ്ടപ്പെട്ടത്. കൂടാതെ, ക്ഷേത്രത്തിലെ അന്നദാന വഞ്ചിയിൽ നിന്ന് ഇരുപതിനായിരത്തിലധികം രൂപയും മോഷ്ടാക്കൾ കവർന്നു.ALSO READ: ‘നിങ്ങൾ കോടതി ആകേണ്ട’; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപിമോഷണം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു താക്കോൽക്കൂട്ടം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ക്ഷേത്ര അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ENGLISH SUMMARY: A major theft has been reported at the Kalleli Shivachamundi Temple in Konni after burglars broke into the temple kitchenThe post കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച; സ്വർണ്ണത്താലിയും പണവും മോഷ്ടിച്ചു appeared first on Kairali News | Kairali News Live.