ഒരുകാലത്ത് ചെറിയ വൈദ്യപരിശോധന നടത്തിയാൽ പോലും അതിന്റെ ഫലമറിയാൻ ആരോഗ്യ വിദഗ്ധരെ സമീപിക്കുകയായിരുന്നു നമ്മൾ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പരിശോധനാ ഫലങ്ങൾ നേരിട്ട് മനസിലാക്കാനാണ് ഒട്ടുമിക്കവരും ശ്രമിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനം കാരണമാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായത്. ചാറ്റ് ജിപിടിയുടെ കടന്നുവരവോടെ ഒട്ടുമിക്കവരുംക്തപരിശോധന മുതൽ എംആർഐ വരെയുള്ള റിപ്പോർട്ടുകൾ മനസിലാക്കാൻ ചാറ്റ് ജിപിടി പോലുള്ള എ ഐ ടൂളുകൾ ഉപയോഗിക്കാൻ തുടങ്ങി.also read:പ്രതിഷേധങ്ങൾക്കൊടുവിൽ ദിവസങ്ങൾക്കുള്ളിൽ റദ്ദാക്കി മെറ്റയുടെ എ ഐ ഫീച്ചർ; കാരണം ഇതാ…മെഡിക്കൽ പരിശോധനാ ഫലങ്ങളുടെ ചിത്രങ്ങൾ ചാറ്റ് ജിപിടിയിൽ അപ്‍ലോഡ് ചെയ്താണ് ആളുകൾ വിവരങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നത്. ദില്ലിയിലെ മഹാജൻ ഇമേജിംഗ് ആൻഡ് ലാബ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഹർഷ് മഹാജൻ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിച്ചു.ചാറ്റ് ജിപിടി ഒരു ഡോക്ടറിന് പകരമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഓൺലൈനിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രമേ എഐ ഉത്തരങ്ങൾ നൽകുന്നുള്ളൂ. ഇത് മെഡിക്കൽ റിപ്പോർട്ടുകൾ വിശദീകരിക്കുന്നു, പക്ഷേ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള രോഗമോ ആരോഗ്യമോ കൃത്യമായി വിലയിരുത്താൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.ഒരു രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വായിക്കാനും ശേഖരിക്കാനും ഡോ. മഹാജൻ ആളുകളെ ഉപദേശിക്കുന്നുണ്ട്. വിശ്വസനീയമായ ആരോഗ്യ വെബ്സൈറ്റുകളാണ് ഏറ്റവും മികച്ചതെന്നും വിദഗ്ദ്ധരായ ഡോക്ടർമാർ നൽകുന്ന വിവരങ്ങൾ ഈ വെബ്സൈറ്റുകളിൽ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.The post ചാറ്റ് ജിപിടി ഉപയോഗിച്ച് മെഡിക്കൽ റിപ്പോർട്ടുകൾ വായിച്ചുമനസിലാക്കിയോ? ആരോഗ്യ വിദഗ്ധർ പറയുന്നത് അറിഞ്ഞോളൂ appeared first on Kairali News | Kairali News Live.