‘നിങ്ങൾ കോടതി ആകേണ്ട’; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി

Wait 5 sec.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ നടപടികളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സുരേഷ് ഗോപി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങളിൽ നടപടി വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. “നിങ്ങളെന്താ കോടതിയുടെ മുകളിലാണോ?” എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മറുപടി നൽകിയത്.നിയമപരമായ വശങ്ങൾ പൂർണ്ണമായും പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഏതൊരു കാര്യത്തിലും നടപടി എടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി ഒരു പക്ഷം ചേർന്ന സാഹചര്യത്തിൽ, എല്ലാ വശങ്ങളും സീൽ ചെയ്ത് ഉറപ്പുവരുത്താതെ നടപടിയെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ധൃതിപിടിച്ച് നടപടിയെടുത്താൽ നാളെ ഇതേ മാധ്യമങ്ങൾ തന്നെ ഡീനിനോട് കാണിച്ചത് അനീതിയല്ലേ എന്ന് ചോദിച്ച് രംഗത്തെത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ALSO READ: കൂടൽ കസ്റ്റഡി മർദ്ദനം: പൊലീസിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലസ്ഥാപനത്തിനും ചെയർമാനും കൃത്യമായ നിയമോപദേശവും നിയമപരമായ ധാരണയും ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ കോടതി ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനുള്ളിൽ തന്നെ കാര്യങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.നിയമപരമായ കാര്യങ്ങൾ ചെയ്യുന്നതിന് മാധ്യമങ്ങളുടെ അംഗീകാരമോ അനുവാദമോ തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ വ്യക്തമാക്കി.The post ‘നിങ്ങൾ കോടതി ആകേണ്ട’; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി appeared first on Kairali News | Kairali News Live.