കുപ്പിവെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തർപ്രദേശിലെ ഹാപുരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവതിയും അമ്മയും സ്വർണക്കടയിൽ എത്തിയപ്പോഴായിരുന്നു സംഭവം. കടയിൽവെച്ച് ദാഹം തോന്നിയ യുവതിക്ക് തണുത്ത വെള്ളമുള്ള കുപ്പി കൊടുക്കുകയായിരുന്നു. മിനറൽ വാട്ടറെന്നു പറഞ്ഞ് നൽകിയ വെള്ളക്കുപ്പിയിൽ ആസിഡായിരുന്നു. പിന്നാലെ അവശനിലയിലായ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.also read:‘പിഎം ശ്രീ വന്നാൽ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ പദ്ധതിയുടെ പ്രധാന നടത്തിപ്പുകാരായി’ ; പി രാജീവ്സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുപ്പിക്കുള്ളിൽ ആസിഡ് എങ്ങനെ വന്നുവെന്നതിലടക്കം പൊലീസ് പരിശോധന നടത്തുകയാണ്.ENGLISH SUMMARY : A young woman drank acid, mistaking it for bottled water. This shocking incident was reported from Hapur, Uttar Pradesh. The incident occurred when the woman and her mother visited a gold shop. Feeling thirsty while at the shop, she was handed a bottle of cold water; however, the bottle—which was given to her as mineral water—actually contained acid.The post വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്; ഉത്തർപ്രദേശിൽ യുവതി ഗുരുതരാവസ്ഥയിൽ appeared first on Kairali News | Kairali News Live.