പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ തെറ്റ് ചെയ്തിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. പദ്ധതി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്, ഈ നയം ഫെഡറലിസത്തിന് എതിരാണെന്നും ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.പദ്ധതി നടപ്പാക്കില്ല നിർബന്ധിക്കരുത് എന്ന് കേന്ദ്രത്തെ അറിയിച്ചതാണ്. നേരത്തെ നീറ്റ് നടപ്പിലാക്കാനും കേന്ദ്രം ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായി ശൈലജ ടീച്ചർ പറഞ്ഞു.also read; ‘പിഎം ശ്രീ വന്നാൽ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ പദ്ധതിയുടെ പ്രധാന നടത്തിപ്പുകാരായി’ ; പി രാജീവ്അതേസമയം, പിഎം ശ്രീ വന്നാൽ അറബി കടലിലേക്ക് വലിച്ചെറിയും എന്ന് പറഞ്ഞവർ പിഎം ശ്രീ പദ്ധതിയുടെ നടത്തിപ്പുകാരായി മാറിയതായും ഈ വിഷയത്തിൽ യുഡിഎഫിന്റേത് അവസരവാദ നിലപാട് ആണെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.ഇപ്പോൾ യുഡിഎഫ് ഉണ്ടാക്കുന്ന എല്ലാ വിവാദങ്ങളും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് പി രാജീവ് പറഞ്ഞു. സർക്കാർ വന്നു 50 ദിവസത്തിന് ഉള്ളിൽ തന്നെ അവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടപ്പെട്ടു. അധികാരത്തിൽ വന്നാൽ പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകും എന്ന് പറഞ്ഞവർ, പക്ഷെ മുന്നോട്ടാണ് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘പിഎം ശ്രീ പദ്ധതി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്, ഈ നയം ഫെഡറലിസത്തിന് എതിരാണ്’; കെ കെ ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.