ഖത്തറില്‍ നാല് ദിവസത്തെ ദേശീയ ദുഃഖാചരണം. ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദിന്റെ നിര്യാണത്തെ തുടര്‍ന്നാണിത്. ഇമാം മുഹമ്മദ് ബിന്‍ അബ്ദുള്‍ വഹാബ് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാവും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ പിതാവും മുന്‍ അമീറുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി ഇന്ന് പുലർച്ചയാണ് അന്തരിച്ചത്.ALSO READ: ‘സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് അടിച്ചമർത്താനാവില്ല’; സിജെപിക്ക് ഐക്യദാർഢ്യവുമായി സിപിഐഎം നേതാക്കൾ1995 മുതല്‍ 2013 വരെ ഖത്തറിന്റെ അമീറായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി. 2013 ലാണ് തന്റെ നാലാമത്തെ മകനായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അദ്ദേഹം കിരീടം കൈമാറിയത്. ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ 18 വർഷത്തെ ഭരണകാലത്താണ് ഖത്തർ സാമ്പത്തിക ശക്തിയായി വളരുന്നത്. സാമൂഹിക, സാംസ്കാരിക രംഗത്തും രാജ്യം വലിയ മുന്നേറ്റം കൈവരിച്ചു. ഒരു സാധാരണ ഗൾഫ് രാജ്യമായിരുന്ന ഖത്തറിനെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള അതിസമ്പന്ന രാജ്യങ്ങളിലൊന്നായി മാറ്റിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള സാമ്പത്തിക-ഊർജ്ജ നയങ്ങളായിരുന്നു. 2006ലെ ഏഷ്യൻ ഗെയിംസ്, 2012ലെ യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി, ദോഹ കരാർ, ഫതഹ്-ഹമാസ് ദോഹ കരാർ, 2022ലെ ഫിഫ ലോകകപ്പ് എന്നിവ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി ഭരണകാലത്തെ നേട്ടങ്ങളാണ്.The post ഖത്തര് മുന് അമീറിന്റെ മരണം; രാജ്യത്ത് നാല് ദിവസത്തെ ദേശീയ ദുഃഖാചരണം appeared first on Kairali News | Kairali News Live.