​ആയാൾ അവർക്കായി ബി​ഗ് സ്ക്രീൻ ഒരുക്കി; തീരാ നോവായി ​ഗാസയിൽ കൊല്ലപ്പെട്ട മുഹമ്മദ് അൽ വാഹിദി

Wait 5 sec.

തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് ​ഗാസയുടെ മക്കൾ വേൾഡ്കപ്പ് മത്സരങ്ങൾ കണ്ടു. ആർത്തിരമ്പി അവർ ആഘോഷിച്ചു. എന്നാലും ആ മത്സരങ്ങൾ കാണുന്നതിനിടയിലും അവുരുടെ ഹൃദയത്തിൽ ഒരു തീരാ നോവുണ്ടായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ ചിത്രമായിരുന്നു അവരുടെ ഹൃദയത്തെ പിടിച്ചുലച്ചത്.അർജൻ്റീന ഈജിപ്ത് മത്സരം കാണാൻ അവർക്കായി വലിയ സ്ക്രീൻ ഒരുക്കിയ അവരുടെ കഷ്ടപ്പാടുകൾക്കിടിൽ അവരെ സഹായിച്ച മുഹമ്മദ് അൽ വാ​ഹിദിയുടെ മുഖമയാരുന്നു അത്. ​ഗാസയിലെ കുടുംബങ്ങളെ വേൾഡ് കപ്പ് ആവേശത്തിലേക്ക് എത്തിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ മത്സരത്തിന്റെ കിക്ക് ഓഫിൻ്റെ മണിക്കൂറുകൾക്ക് മുന്നെ ഇസ്രായേലിൻ്റെ മിസേൽ ആക്രമണത്തിൽ അൽ വാഹിദി കൊല്ലപ്പെട്ടു. ​ഗാസയിലെ ഈജിപ്ഷ്യൻ കമ്മറ്റിയുടെ ഡയറക്ടാറായിരുന്നു അൽ വാ​​ഹിദി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഷ്ടപ്പെടുന്നവൻ്റെ ശബ്ദമായിരുന്നു അൽ വാഹിദി…അവർക്കായി ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി അശാന്തിയുടെ മുനമ്പിൽ അദ്ദേഹമുണ്ടായിരുന്നു.Also read: മരണം 600, എബോളയിൽ വലഞ്ഞ് കോം​ഗോ; വ്യാപനം നിയന്ത്രിക്കാൻ പെടാപാട്യാത്രയ്ക്കിടെ കാറിന് നേരെയുണ്ടായ ആക്രമണത്തിലായിരുന്നു അദ്ദേ​​ഹം കൊല്ലപ്പെട്ടത്. എന്നാൽ ഇസ്രായേൽ മിലിട്ടറി അവകാശപ്പെടുന്ന് വ​​ഹീദിയെ തങ്ങൾ ലക്ഷ്യം വച്ചിരുന്നില്ലെന്നാണ്. ഒരു ജനതയെ ആകെ ചേർത്ത് പിടിച്ച ഒരാളുടെ കൊലപാതകം യാദൃശ്ചികമാണോ? ​ഗാസൻ ജനതയ്ക്കായി പ്രവർത്തിക്കുന്ന ഓരോരുത്തരേയും ഇല്ലാതാക്കുന്നതിലൂടെ ആ നാടിൻ്റെ പോരാട്ടം ഇല്ലാതാക്കാമെന്നാണോ? കൂടിച്ചേരലുകളേയും അവർ ഭയക്കുയാണോ?The post ​ആയാൾ അവർക്കായി ബി​ഗ് സ്ക്രീൻ ഒരുക്കി; തീരാ നോവായി ​ഗാസയിൽ കൊല്ലപ്പെട്ട മുഹമ്മദ് അൽ വാഹിദി appeared first on Kairali News | Kairali News Live.