മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥ; മാലിന്യ കൂമ്പാരമായി മാറി തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ; തിരിഞ്ഞ് നോക്കാതെ നഗരസഭ

Wait 5 sec.

റെയിൽവേ സ്റ്റേഷൻ മാലിന്യ കൂമ്പാരമായി മാറിയാലോ ? അതാണ് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥ. മാലിന്യത്താൽ അസഹനീയമായ ദുർഗന്ധം കാരണം യാത്രക്കാർ അടക്കം പകർച്ചവ്യാധി ഭീഷണിയിലാണ്. എന്നാൽ പ്രശ്നത്തിൽ കൃത്യമായ ഒരു നടപടിയും സ്വീകരിക്കാതെ തിരുവനന്തപുരം നഗരസഭയും റെയിൽവേ അധികൃതരും പരസ്പരം കുറ്റപ്പെടുത്തി കൈമലർത്തുകയാണ്.തലസ്ഥാന നഗരിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനാണ് ഇപ്പോൾ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നത്. സ്റ്റേഷൻ പരിസരത്ത് ദിവസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞുനാറാൻ തുടങ്ങിയതോടെ പ്രദേശമാകെ അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. ദീർഘദൂര യാത്രക്കാരുൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന വന്നുപോകുന്ന റെയിൽവേ സ്റ്റേഷൻ്റെ ഈ ദുരവസ്ഥയ്ക്കെതിരെ ഉയരുന്നത് കടുത്ത വിമർശനമാണ്.മഴ പെയ്തു തുടങ്ങിയതോടെ ഈ മാലിന്യക്കൂമ്പാരം കൂടുതൽ ജീർണ്ണാവസ്ഥയിലായിട്ടുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പകർച്ചവ്യാധി ഭീഷണിക്കും കാരണമാകുമെന്നാണ് യാത്രക്കാരും പ്രദേശവാസികളും ഭയപ്പെടുന്നത്. എന്നാൽ, ഈ ഗുരുതര സാഹചര്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.ALSO READ: അർജൻ്റീന – സ്വിറ്റ്സർലൻഡ് മത്സരം: ഈജിപ്തുമായി നടന്ന മത്സരത്തിൻ്റെ അത്ര ടെൻഷൻ ഇന്നില്ലായിരുന്നു, മെസി കപ്പുയർത്തണമെന്നാണ് ആഗ്രഹമെന്ന് എംഎ ബേബിമാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും റെയിൽവേ അധികൃതരും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ്. തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്ന് റെയിൽവേ വാദിക്കുമ്പോൾ, റെയിൽവേ ഭൂമിയിലെ മാലിന്യം അവർ തന്നെ നീക്കണമെന്നാണ് നഗരസഭയുടെ നിലപാട്. അധികൃതരുടെ ഈ പരസ്പരമുള്ള വഴിചാരലിൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ യാത്രക്കാരാണ്. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് മാലിന്യം നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.The post മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥ; മാലിന്യ കൂമ്പാരമായി മാറി തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ; തിരിഞ്ഞ് നോക്കാതെ നഗരസഭ appeared first on Kairali News | Kairali News Live.