പണം വാങ്ങും, വില്പന മറ്റൊരു വ്യക്തി വഴി; മയക്കു മരുന്ന് വില്പനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തി വന്ന കീർത്തന കുടുങ്ങി

Wait 5 sec.

എം ഡി എം എ അടക്കമുള്ള മയക്ക് മരുന്ന് വില്പനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തി വന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മരുതോങ്കര സ്വദേശി കെ സി കീർത്തന, റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡിന്റെയും വടകര പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് പിടിയിലായത്.മയക്കുമരുന്ന് ആവശ്യമുള്ളവർ കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. മറ്റൊരു വ്യക്തി ആവശ്യക്കാർക്ക് മയക്കുമരുന്ന് കൈമാറും. ലക്ഷക്കണക്കിന് രൂപ ഇത് വഴി ഇവരുടെ അക്കൗണ്ടിലേക്ക് വന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം എം ഡി എം എയുമായി വടകര ആവിക്കൽ ബീച്ച് സ്വദേശി സഫ്വാനെ വടകര പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറുന്നതായ വിവരങ്ങൾ ലഭിച്ചത് . തുടർന്ന് സഫ്‌വാന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കീർത്തനയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.ALSO READ: മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥ; മാലിന്യ കൂമ്പാരമായി മാറി തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ; തിരിഞ്ഞ് നോക്കാതെ നഗരസഭപേരാമ്പ്ര വെച്ച് വടകര പോലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. നിരവധി ഉപഭോക്താക്കൾ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ കീർത്തനയെ ഇന്ന് കോടതിയിൽ ഹാജരാക്കും.The post പണം വാങ്ങും, വില്പന മറ്റൊരു വ്യക്തി വഴി; മയക്കു മരുന്ന് വില്പനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തി വന്ന കീർത്തന കുടുങ്ങി appeared first on Kairali News | Kairali News Live.