പ്ലാസ്റ്റിക് പാത്രങ്ങളോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ നല്ലത്? ലഞ്ച് ബോക്സ് തെരഞ്ഞെടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

Wait 5 sec.

സ്കൂളിലേക്കും ഓഫീസുകളിലേക്കുമുള്ള ലഘുഭക്ഷണം മുതൽ ഉച്ചഭക്ഷണം വരെ പായ്ക്ക് ചെയ്യുന്നത് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാ​ഗമാണ്. എന്നാൽ ഭക്ഷണം പായ്ക്ക് ചെയ്യുന്നതിനുള്ള പാത്രങ്ങൾ തെരഞ്ഞെടുക്കുന്നതും അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.ഭാരം കുറഞ്ഞതും, വർണ്ണാഭമായതും, താങ്ങാനാവുന്ന വിലയും ഉള്ളതിനാൽ വർഷങ്ങളായി പ്ലാസ്റ്റിക് ലഞ്ച് ബോക്സുകൾ വിപണിയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. സ്റ്റെയിൻലെസ് സ്റ്റീൽ ലഞ്ച് ബോക്സുകൾ ഈട്, സുസ്ഥിരത, ഭക്ഷ്യ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം കൂടുതൽ പ്രചാരത്തിലായിരിക്കുകയാണ്. ഇതിൽ ഏത് തരം പാത്രങ്ങളാണ് കൂടുതൽ സുരക്ഷിതമെന്ന് പരിശോധിച്ചാലോ?also read:അവലും ഉരുളക്കിഴങ്ങും ചേർന്ന ഒരു ഹെൽത്തി സ്നാക്സ് ഉണ്ടാക്കിയാലോആരോഗ്യപരമായി നോക്കുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങളെക്കാൾ എത്രയോ മടങ്ങ് സുരക്ഷിതം സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളാണ്. ഇവ ദീർഘകാല ഉപയോഗത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതും പ്രായോഗികവുമാണ്. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ബി.പി.എ , ഫതാലേറ്റുകൾ പോലുള്ള ഹാനികരമായ രാസവസ്തുക്കൾ സ്റ്റീൽ പാത്രങ്ങളിൽ അടങ്ങിയിട്ടില്ല. അതുപോലെ ചൂടുള്ളതോ പുളിയുള്ളതോ ആയ ഭക്ഷണങ്ങൾ സൂക്ഷിച്ചാൽ സ്റ്റീൽ പാത്രങ്ങൾ പ്രതിപ്രവർത്തിച്ച് വിഷാംശം ഉണ്ടാക്കുന്നില്ലയെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നിങ്ങൾ പായ്ക്ക് ചെയ്യുന്ന ഭക്ഷണത്തിന്റെ രീതി അനുസരിച്ചുള്ള പാത്രം മാത്രമേ തെരഞ്ഞെടുക്കാവൂയെന്നതും പ്രധാന കാര്യമാണ്.The post പ്ലാസ്റ്റിക് പാത്രങ്ങളോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ നല്ലത്? ലഞ്ച് ബോക്സ് തെരഞ്ഞെടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ appeared first on Kairali News | Kairali News Live.