എംബാപ്പയെ പിന്നിലാക്കി മെസി, മറഡോണക്കൊപ്പം അൽവാരസ്, പെലെയ്ക്ക് പിന്നാലെ ബെല്ലിംഗ്ഹാം: റെക്കോർഡുകളും പുതുമകളും സൃഷ്ടിച്ച മത്സര രാത്രികൾ

Wait 5 sec.

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവെയുടെ പടയാളികളെ കീഴടക്കി ഇം​ഗ്ലണ്ടും, സ്വിറ്റ്സർലണ്ടിന്റെ പ്രതിരോധ കോട്ടയെ നിഷ്പ്രഭമാക്കി അർജന്റീനയും സെമിയിലേക്ക് മുന്നേറി. ഫിഫ റാങ്കിങ്ങിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ലോകകപ്പിനുണ്ട്.1992-ൽ ഫിഫ റാങ്കിങ്ങ് നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് റാങ്കിങ്ങിൽ ആ​ദ്യ നാലു സ്ഥാനത്തുള്ള ടീമുകൾ സെമിയിലേക്ക് മുന്നേറുന്നത്. ലോകകപ്പിന്റെ ചരിത്രത്തിൽ മൂന്നാമത്തെ തവണയാണ് മുമ്പ് കപ്പ് നേടിയിട്ടുള്ള നാലു ടീമുകൾ സെമിഫൈനൽ പോരട്ടത്തിനായെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ലോകകപ്പിനുണ്ട്.Also Read: ‘നോർവേയുടെ പായിക്കപ്പലുകൾ തകർത്ത് ഇംഗ്ലണ്ടിന്റെ നാവികപ്പട; ഹാളണ്ടിനെ പട്ടിണിക്കിട്ട് ബെല്ലിംഗ്ഹാമിന്റെ വിജയഗാഥ’ഇതു കൂടാതെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പിന്നിടുമ്പോൾ രസകരമായ കുറെ കണക്കുകളും റെക്കോർഡുകളും പിറക്കുകയും ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം:-3+ക്വാർട്ടറിലെ വിജയത്തോടെ ഈ ലോകകപ്പിൽ തുടർച്ചയായി 3+ ​ഗോളുകൾ നേടുന്ന ടീം എന്ന റെക്കോർഡിൽ അർജന്റീന ഫ്രാൻസിനൊപ്പം എത്തി. തുടർച്ചയായി നാലാം മത്സരത്തിലാണ് അർജന്റീന 3+ ​ഗോളുകൾ നേടുന്നത്. തുടർച്ചയായി നാലു മത്സരത്തിൽ 3+ ​ഗോളുകൾ നേടിയ ഫ്രാൻസിനൊപ്പമാണ് അർജന്റീനയും എത്തിയത്. പാരാ​ഗ്വയ്ക്കെതിരായ മത്സരഫലം 1-0 ആയതോടെയാണ് ഫ്രാൻസിന്റെ ഈ സ്ട്രീക്ക് അവസാനിച്ചത്.Also Read: ഫിഫ ലോകകപ്പ് 2026: നോർവെയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ; ഇരട്ട ഗോൾ നേട്ടവുമായി ബെല്ലിംഗ്ഹാം4ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ അർജന്റീനയ്ക്കായി ജൂലിയൻ അൽവാരസ് നാലു ​ഗോളുകൾ നേടി. അർജന്റീനയ്ക്കായി നോക്കൗട്ട് റൗണ്ടിൽ നേടിയ ​ഗോളുകളുടെ എണ്ണത്തിൽ മറഡോണയ്ക്കൊപ്പം ജൂലിയൻ അൽവാരസ് എത്തുകയുമുണ്ടായി. ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളിൽ അർജന്റീനയ്ക്കായി 7 ​ഗോളുകൾ നേടിയ മെസിയാണ് അൽവാരസിന് മുന്നിലുള്ളത്.10കഴിഞ്ഞ 60 വർഷത്തിനിടെ ഒന്നിലധികം ലോകകപ്പുകളിൽ 10+ ​ഗോൾ സംഭാവനകൾ നൽകുന്ന കളിക്കാരൻ എന്ന റെക്കോർഡിൽ എംബാപ്പെയ്ക്കൊപ്പം മെസി എത്തി. ഇരുവരും 2022, 2026 ലോകകപ്പുകളിൽ 10+ ​ഗോൾ സംഭാവനകൾ നൽകിയിട്ടുണ്ട്.2ലോകകപ്പ് നോക്കൗട്ട് തുടർച്ചയായി രണ്ടു മത്സരത്തിൽ 2+ ​ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡിൽ പെലെയ്ക്ക് പിന്നിൽ ഇം​ഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം എത്തി. നോർവയെക്കെതിരായ മത്സരത്തിൽ ഇരട്ട ​ഗോളുകൾ നേടിയ ബെല്ലിം​ഗ്ഹാമിന്റെ പ്രായം 23 വയസ്സും 12 ദിവസവുമാണ്. 1958-ൽ ഇതേ റെക്കോർഡ് നേടുമ്പോൾ പെലെയുടെ പ്രായം 17 വയസ്സും 249 ദിവസവുമായിതരുന്നു.The post എംബാപ്പയെ പിന്നിലാക്കി മെസി, മറഡോണക്കൊപ്പം അൽവാരസ്, പെലെയ്ക്ക് പിന്നാലെ ബെല്ലിംഗ്ഹാം: റെക്കോർഡുകളും പുതുമകളും സൃഷ്ടിച്ച മത്സര രാത്രികൾ appeared first on Kairali News | Kairali News Live.