അർജൻ്റീന – സ്വിറ്റ്സർലൻഡ് മത്സരം ഈജിപ്തുമായി നടന്ന മത്സരത്തിൻ്റെ അത്ര ടെൻഷൻ ഉണ്ടാക്കിയില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. മെസിയുടെ ഗോൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. സെമി ഫൈനലിൽ എത്തിയത് ലോകത്തെ മികച്ച 4 രാജ്യങ്ങൾ ആണ്. ബ്രസീൽ, ജർമനി എന്നിവർ ഇല്ലാത്ത വിഷമം ഉണ്ട്.ജനസംഖ്യയിൽ കുറവ് ശതമാനം ഉള്ള രാജ്യങ്ങൾ ലോകകപ്പിൽ ഉണ്ട്. മനുഷ്യർ തമ്മിലുള്ള ബന്ധം എന്തായിരിക്കണം എന്ന പാഠം കായിക രംഗം നൽകുന്നു. കപ്പ് മെസി ഉയർത്തണം എന്നാണ് ആഗ്രഹം. ഗോൾഡൺ ബൂട്ട് മെസിക്ക് കിട്ടണം എന്നും ആഗ്രഹിക്കുന്നു. കായിക രംഗം വ്യക്തി ജീവിതത്തിലും സന്ദേശം നൽകുന്നു. ജീവിതത്തിൽ പിന്നിൽ പോയാലും മുന്നിലേക്ക് വരാം എന്ന് കായികം നമ്മളെ പഠിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ALSO READ: കൊടിയുടെ പേരിൽ കോടികൾ തട്ടി, 47 മണ്ഡലങ്ങളിൽ ഫണ്ട് വെട്ടിച്ചു; ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയിൽഅസിസ്റ്റ് ഇല്ലാതെ ഗോൾ അടിക്കാൻ കഴിയില്ല. ഇത് പരസ്പര സഹകരണം എന്ന സന്ദേശം നൽകുന്നു. വീഴ്ചകൾ സംഭവിച്ചാൽ തിരിച്ചറിഞ്ഞ് കുറവുകൾ പരിഹരിക്കാൻ അടുത്ത പകുതിയിൽ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.The post അർജൻ്റീന – സ്വിറ്റ്സർലൻഡ് മത്സരം: ഈജിപ്തുമായി നടന്ന മത്സരത്തിൻ്റെ അത്ര ടെൻഷൻ ഇന്നില്ലായിരുന്നു, മെസി കപ്പുയർത്തണമെന്നാണ് ആഗ്രഹമെന്ന് എംഎ ബേബി appeared first on Kairali News | Kairali News Live.