കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ വായനാ പക്ഷാചരണത്തിന്റെ സമാപന പരിപാടിയുടെ ഭാഗമായി ഐ വി ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടത്തി. അഡ്വ. കെ ജയന്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി സുരേഷ് ബാബു, ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.ഉന്നത വിജയം നേടിയ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.കുണ്ടൂപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മീന ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വായനശാലയും നഴ്‌സറി സ്‌കൂളും എം എല്‍ എക്ക് ഉപഹാരങ്ങള്‍ നല്‍കി. വായനശാലാ സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും കെ പി പ്രേമലത നന്ദിയും പറഞ്ഞു.Content Highlights:The IV Das remembrance meeting and talent gathering was successfully organized. The event brought together prominent cultural figures and honored exceptional talents. Attendees paid rich tributes to the legacy of IV Das during the commemorative session.