അരി ദോശയും ഉഴുന്ന് ദോശയും ഗോതമ്പ് ദോശയുമൊക്കെ കഴിച്ച് മടുത്തവരാണോ നിങ്ങൾ? എങ്കിൽ ഇതാ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന റവ ദോശയുടെ റെസിപ്പി പറഞ്ഞുതരാം. പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന റവ ദോശ ടേസ്റ്റിലും മുന്നിൽ തന്നെയാണ്.ആവശ്യമായ സാധനങ്ങൾവറുത്തതോ അല്ലാത്തതോ ആയ റവ – 1/2 കപ്പ്അരിപ്പൊടി – 1/2 കപ്പ്മൈദ – 1/4 കപ്പ്സവാള – 1 ചെറുത്പച്ചമുളക് – 2 എണ്ണംഇഞ്ചി – 1 ചെറിയ കഷ്ണംകറിവേപ്പില – 2 തണ്ട്മല്ലിയില – ആവശ്യത്തിന്ജീരകം – 1/2 ടീസ്പൂൺചതച്ച കുരുമുളക് – 1/2 ടീസ്പൂൺഉപ്പ് – 3/4 ടീസ്പൂൺതൈര് – 2 ടേബിൾ സ്പൂൺവെള്ളം – ആവശ്യത്തിന്തയ്യാറാക്കുന്ന വിധംആദ്യം ഒരു പാത്രത്തിൽ റവ, അരിപ്പൊടി, മൈദ എന്നിവ എടുത്ത് യോജിപ്പിക്കാം. ഇതിലേക്ക് ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, ജീരകം, കുരുമുളക്, ഉപ്പ്, തൈര് എന്നിവ ചേർക്കാം. ഒപ്പം ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കണം. ശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കാം.റവ കൂടുതൽ മൃദുവാകാൻ ഈ മാവ് 15-20 മിനിറ്റ് മാറ്റിവെക്കണം. ശേഷം ഈ കൂട്ടിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കാം. മാവ് അധികം ലൂസാകാതെ മോര് പോലെ കട്ടി കുറഞ്ഞായിരിക്കണം ഉണ്ടാകേണ്ടത്. ഇനി ദോശ ഉണ്ടാക്കിത്തുടങ്ങാം. ഇതിനായി ഹൈഫ്ലെയിമിൽ ദോശക്കല്ല് ചൂടാക്കി ദോശ ചുട്ടെടുക്കാം.ALSO READ: റവയും പാലും ഉണ്ടോ? കൊതിയൂറുന്ന പലഹാരം ഞൊടിയിടയിൽ റെഡിഓരോ തവണ എടുക്കുമ്പോഴും മാവ് നന്നായി ഇളക്കണം. റവ പാത്രത്തിന്റെ അടിയിൽ അടിഞ്ഞുകൂടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. റവ ദോശ വലക്കണ്ണികൾ പോലെയാണ് ഇരിക്കേണ്ടത്. മാവ് ഒഴിച്ചു കഴിഞ്ഞാൽ തീ മീഡിയം-ഹൈഫ്ലെയിമിൽ വയ്ക്കാം. സാധാരണ ദോശയെക്കാൾ കൂടുതൽ സമയം റവ ദോശ പാകാമാകാൻ വേണം. വെന്താൽ മുകളിൽ നെയ്യോ വെണ്ണയോ എണ്ണയോ പുരട്ടി കല്ലിൽ നിന്ന് മാറ്റാം. തിരിച്ചിടേണ്ട ആവശ്യവുമില്ല.The post റവ ദോശ ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? ഇതാ ഈസി റെസിപ്പി appeared first on Kairali News | Kairali News Live.