‘ഒരാളുടെ മനസിൽ തോന്നിയത് എടുത്ത് പോസ്റ്റ് ഇടാനുള്ളതല്ല ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ്’; വിമർശനം ഉയർന്നതോടെ പോസ്റ്റ് മുക്കി കേരള പൊലീസ്

Wait 5 sec.

കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. കഴിഞ്ഞ ദിവസം ഫുഡ്ബോൾ മൈതാനത്തിന്റെയും ഒരു പൊലീസ് ഉദ്യോ​ഗസ്ഥന്റെയും കേരളത്തിന്റെ ഭൂപടവും ചേർന്നുള്ള ഒരു ചിത്രം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങക്ക് ഞങ്ങളുണ്ട്, അടിന്തിര സഹായത്തിനായി വിളിക്കാമെന്ന തരത്തിലുള്ള ക്യാപ്ഷനോടെയാണ് പൊലീസ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ എന്താണ് പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പിന്നാലെ തന്നെ ഈ ചിത്രം പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.also read:കരുത്തുറ്റ ബാറ്റിങ് നിരയും ഓൾറൗണ്ട് മികവും; കെസിഎൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നത്. എന്താണ് കേരള പൊലീസ് ഉദ്ദേശിച്ചത്, ഏതെങ്കിലും ഒരാളിന്റെ മനസിൽ തോന്നിയത് എടുത്ത് പോസ്റ്റ്‌ ഇടാൻ ഉള്ളതല്ല ഔദ്യോഗിക ഫേസ്ബുക്ക് പേജ്. കേരളത്തെ വെച്ചുള്ള ഈ പോസ്റ്റ് എന്തിന്റെ സന്ദേശം നൽകുന്നുവെന്നായിരുന്നു ഉയർന്ന വിമർശനം. സമകാലിക പ്രസക്തിയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും പോസ്റ്റ് പങ്കുവയ്ക്കുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് ഇത്തരത്തിലുള്ള നീക്കമുണ്ടായത് പലരിലും സംശയം സൃഷ്ടിച്ചിരിക്കുകയാണ്.The post ‘ഒരാളുടെ മനസിൽ തോന്നിയത് എടുത്ത് പോസ്റ്റ് ഇടാനുള്ളതല്ല ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ്’; വിമർശനം ഉയർന്നതോടെ പോസ്റ്റ് മുക്കി കേരള പൊലീസ് appeared first on Kairali News | Kairali News Live.