ആർഎസ്എസ് പ്രവർത്തകനെ പ്ലീഡറായി നിയമിച്ചു; സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് വക്താവ് വി.ആര്‍ അനൂപ്

Wait 5 sec.

സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് വക്താവ് വി.ആര്‍ അനൂപ്. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ് ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച നടപടിക്കെതിരെ ആണ് വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.ALSO READ: പണം വാങ്ങും, വില്പന മറ്റൊരു വ്യക്തി വഴി; മയക്കു മരുന്ന് വില്പനയുടെ സാമ്പത്തിക ഇടപാടുകൾ നടത്തി വന്ന കീർത്തന കുടുങ്ങിതൃശൂർ ഗവൺമെൻ്റ് ലോകോളേജിൽ പഠിച്ചിരുന്ന കാലത്ത് സംഘപരിവാർ വിദ്യാർത്ഥി സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന വ്യക്തിയെയാണ് ഇപ്പോൾ സുപ്രധാനമായ സീനിയർ ഗവൺമെൻ്റ് പ്ലീഡർ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത് എന്ന് അനൂപ് ചൂണ്ടിക്കാട്ടി. ആ കാലഘട്ടത്തിൽ അവിടെ പഠിക്കുകയും സംഘടനാ പ്രവർത്തനം നടത്തുകയും ചെയ്ത താനുൾപ്പെടെയുള്ളവർക്ക് ഇക്കാര്യം നേരിട്ട് അറിയാവുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി കാലഘട്ടം മുതൽ അടുത്ത കാലം വരെ സംഘപരിവാറിന് വേണ്ടി സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് ഈ വ്യക്തിയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപംഇപ്പോൾ ആരോപണവിധേയൻ ആയിരിക്കുന്ന സീനിയർ ഗവൺമെൻ്റ് പ്ലീഡർ, തൃശൂർ ഗവൺമെൻ്റ് ലോകോളേജിൽ സംഘപരിവാർ വിദ്യാർഥി സംഘടനയുടെ സജീവ പ്രവർത്തകൻ ആയിരുന്നു എന്നത് ആ കാലഘട്ടത്തിൽ അവിടെ പഠിച്ച/സംഘടനാ പ്രവർത്തനം നടത്തിയ ഞാനുൾപ്പടെ എല്ലാവർക്കും അറിയുന്ന യാഥാർത്ഥ്യം ആണ്. KSU കാലഘട്ടം മുതൽ സമര സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായി പോലീസിൻ്റേയും, രാഷ്ട്രീയ പ്രതിയോഗികളുടേയും മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ, ഇപ്പോഴും കോൺഗ്രസ്കാരുടെ കേസുകൾ ഫീസ് നോക്കാതെ വാദിക്കുന്ന നിരവധി പേർ ഉള്ളപ്പോൾ, സീനിയർ ഗവൺമെൻ്റ് പ്ലീഡർ പോലൊരു സുപ്രധാനപദവിയിലേക്ക് നേരത്തേ പരാമർശിച്ച വ്യക്തിയെ എന്ത് പ്രാഗൽഭ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയമിച്ചെതെന്ന്, നിയമനം നടത്തിയവർക്ക് മാത്രം പറയാൻ കഴിയാവുന്ന കാര്യം ആണ്. അത് വിശദീകരിക്കണോ, വേണ്ടയോ എന്നത് ബന്ധപ്പെട്ടവരുടെ വിവേചാനാധികാരം ആണ്.പക്ഷേ, അപ്പോഴും ചില വസ്തുതകൾ ആർക്കും നിഷേധിക്കാനാവാത്ത വസ്തുതകളായി നിലനിൽക്കും 1) ടി വ്യക്തി വിദ്യാർത്ഥി സംഘടനാ കാലഘട്ടം മുതൽ അടുത്ത കാലം വരെ സംഘപരിവാറിന് വേണ്ടി സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് 2) അതേ കാലഘട്ടം മുതൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച, ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന, ആ പദവിക്ക് യോഗ്യരായ നിരവധി ആളുകൾ പുറത്ത് നിൽക്കുന്നുണ്ട്.The post ആർഎസ്എസ് പ്രവർത്തകനെ പ്ലീഡറായി നിയമിച്ചു; സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് വക്താവ് വി.ആര്‍ അനൂപ് appeared first on Kairali News | Kairali News Live.