സ്വിസ് പടയെയും തുരത്തി അര്‍ജന്റീന; ഒന്നിനെതിരെ മൂന്നടിച്ച് സെമിയില്‍

Wait 5 sec.

മിസോറി | സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് അര്‍ജന്റീന ലോകകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിസ് പടയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഈമാസം 16ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടുമായാണ് അര്‍ജന്റീന മാറ്റുരക്കുക.കളി തുടങ്ങി പത്താം മിനുട്ടില്‍ തന്നെ അര്‍ജന്റീന സ്‌കോര്‍ ചെയ്തു. അലെക്‌സിസ് മാക് അലിസ്റ്ററുടെ തകര്‍പ്പന്‍ ഹെഡ്ഢറിലൂടെയായിരുന്നു ഗോള്‍. എന്നാല്‍, രണ്ടാം പകുതിയുടെ 22-ാം മിനുട്ടില്‍ ഡാന്‍ ഡോയെയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിച്ചു. സമനില ഗോള്‍ വന്നതോടെ പോരാട്ടം കൂടുതല്‍ കനത്തു.മത്സരത്തിന്റെ 72-ാം മിനുട്ടില്‍ ബ്രീല്‍ എംബോയിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സ്വിസിന് തിരിച്ചടിയായി. പൂര്‍ണ സമയത്തും സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. പത്ത് പേരെയും വച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതിയെങ്കിലും 112-ാം മിനുട്ടില്‍ ജൂലിയന്‍ അല്‍വാരസ് ഗോളില്‍ അര്‍ജന്റീന വീണ്ടും ലീഡെടുത്തു. മത്സരം അവസാനിക്കാനിരിക്കേ ലോട്ടോരോ മാര്‍ട്ടിനെസ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.Content Highlights:Argentina advanced to the semifinals after defeating Switzerland 3-1 in a dominant performance. The clinical finish from the attackers dismantled the Swiss defense throughout the match. With this crucial victory, Argentina keeps their championship dreams alive as they move to the next round.