കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ അപകട ഭീഷണിയിലുള്ള രണ്ടാമത്തെ ടവർ പൊളിക്കുന്നതിൽ തീരുമാനമായില്ല. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോം തുറക്കാൻ വൈകും. സേഫ്റ്റി മാനേജറുടെ റിപ്പോർട്ട് വൈകുന്നതാണ് കാരണം. തകർന്ന ടവറിന്റെ ഭാഗങ്ങൾ രണ്ട് ദിവസത്തിനകം മാറ്റുമെന്നു വിശദീകരണം.കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്നു മാസം മുമ്പ് റിപ്പോർട്ട് ലഭിച്ചിരുന്നു. നാല് മാസം മുമ്പ് കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. വിഴ്ച സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുമെന്നാണ് വിവരം.ALSO READ: കള്ളാടി ദുരന്തം: അഞ്ചാം ദിവസവും വിക്രം രാനയ്ക്കായി തിരച്ചിൽ, ദുരിതാശ്വാസ ക്യാമ്പ് പിരിച്ചു വിട്ടുകഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ 11.10ഓടെയാണ് 137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണത്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് കെട്ടിടത്തിൻ്റെ ഭാഗങ്ങൾ പതിച്ചത്. അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെങ്കിലും സർവീസ് ആരംഭിച്ചിരുന്നില്ല. ഉച്ചയ്ക്ക് 2.05നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ ഇല്ലാതിരുന്നതും ജീവനക്കാർ സമയോചിതമായി ഒഴിഞ്ഞുമാറിയതുമാണ് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായത്.The post കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണ സംഭവം; രണ്ടാമത്തെ ടവർ പൊളിക്കുന്നതിൽ തീരുമാനമായില്ല appeared first on Kairali News | Kairali News Live.