വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം. സ്വരാജ്. കോൺഗ്രസിനുള്ളിൽ നടന്ന മുഖ്യമന്ത്രി പദത്തിനായുള്ള കലഹങ്ങളും, ഫ്ലക്സ് ബോർഡുകളിൽ പരസ്പരം തുപ്പി പ്രതിഷേധിച്ചതും കേരളം ഇതുവരെ കാണാത്ത രീതിയിലുള്ളതായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.സ്ത്രീകളുടെ സൗജന്യ യാത്രയെ സി പി ഐ എം ഒരിക്കലും എതിർത്തിട്ടില്ലെന്നും, എന്നാൽ മാധ്യമങ്ങൾ ഇതിനെ അമിതമായി പുകഴ്ത്തി ഒരു വലിയ വിപ്ലവമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പദ്ധതികൾ നിർത്തലാക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സ്ത്രീ സുരക്ഷാ പെൻഷനുകൾ നൽകുന്നതിനേക്കാൾ ചെലവ് കുറഞ്ഞ രീതിയിൽ സൗജന്യ യാത്ര അനുവദിക്കുന്നത് വഴി ലാഭം ഉണ്ടാക്കുന്നത് വി.ഡി. സതീശന്റെ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.ALSO READ: നെയ്യാറ്റിൻകരയിലെ രാജേഷിന്റെ മരണം; ചികിത്സ നൽകിയില്ല, ഗുരുതര അനാസ്ഥ: വി ശിവൻകുട്ടിസർക്കാർ ഓഫീസുകൾ ഒരു വർഷം അടച്ചിട്ടാലും ഒന്നും സംഭവിക്കില്ലെന്ന് മുൻപ് പ്രസ്താവിച്ചവരാണ് ഇപ്പോൾ നാട് ഭരിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈക്കോടതിയിൽ 13-ാം നമ്പർ കോടതി ഇല്ലാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി, 13 എന്ന സംഖ്യയോടുള്ള ഭയത്തെ ‘ചിന്താപരമായ വൈകല്യം’ എന്നാണ് സ്വരാജ് വിശേഷിപ്പിച്ചത്.The post മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിലെ ലഹള; ഫ്ലക്സിൽ തുപ്പി പ്രതിഷേധിക്കുന്നത് കേരളത്തിന് പുതിയ അനുഭവമായിരുന്നുവെന്ന് സ്വരാജ് appeared first on Kairali News | Kairali News Live.