നയിച്ചത് ലളിതമായ ജീവിതം; അണിയാറുള്ളത് ലളിതമായ വെള്ള കോട്ടൺ സാരികൾ, എസ് ജാനകിയമ്മയുടെ തീരുമാനങ്ങൾക്കുപിന്നിലെ കാരണം

Wait 5 sec.

തനത് സ്വരമാധുര്യം കൊണ്ട് ചലച്ചിത്ര ​ഗാനരം​ഗത്തെ പുളകം കൊള്ളിപ്പിച്ച ​ഗായിക എസ് ജാനകിയമ്മയുടെ വിയോ​ഗം തീർക്കാനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജാനകിയമ്മ പാടിവെച്ച ഓരോ വരിയും ​ഗാനപ്രേമികളുടെ മനസിലൂടെയാണ് കടന്നുപോയത്. വേദികളിൽ എപ്പോഴും ചിരിച്ചെത്തുന്ന ജാനകിയമ്മയുടെ വേർപാടിൽ നിന്ന് ഇതുവരെയായിട്ടും സം​ഗീതലോകം തിരിച്ചെത്തിയിട്ടില്ല. ജാനകിയമ്മയുടെ ശബ്ദം പോലെത്തന്നെ അവരുടെ വസ്ത്രധാരണവും ആരാധകരുടെ ശ്രദ്ധയിൽപ്പെടുന്ന തരത്തിലായിരുന്നു.പൊതുവേദികളിൽ എത്തുന്ന ജാനകിയമ്മ കൂടുതലും വെള്ള കോട്ടൺ സാരിയും ചെറിയ പഫുള്ള ബ്ലൗസുമായിരുന്നു അണിയാറുണ്ടായിരുന്നത്. നിറം പകർന്ന ​സിനിമാ​ഗാനരം​ഗത്ത് എന്തുകൊണ്ട് ജാനകിയമ്മ മാത്രം ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നത് ഒരു തവണയെങ്കിലും ചിന്തിക്കാത്ത ആരാകരുണ്ടാകില്ല. ഇതിനുള്ള കാരണങ്ങളും പലരീതിയിലാണ് പ്രചരിക്കുന്നത്. ജാനകിയമ്മ ലളിതമായ വസ്ത്രധാരണം പിന്തുടരാൻ കാരണം അവരുടെ ആ​ഗ്രഹവും വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.also read:സ്വരചക്രവർത്തിനിക്ക് വിട; ജാനകിയമ്മയുടെ സംസ്കാരം ഇന്ന് മൈസൂരിൽ ഔദ്യോഗിക ബഹുമതികളോടെദീർഘനേരം സ്റ്റുഡിയോകളിൽ ഇരുന്നു പാടുമ്പോൾ ശരീരത്തിന് പൂർണ്ണമായ ആശ്വാസം നൽകുന്ന വസ്ത്രങ്ങൾക്കാണ് ജാനകിയമ്മ എപ്പോഴും മുൻഗണന നൽകിയിരുന്നത്. ഭാരമേറിയ ആഭരണങ്ങളും കടുപ്പമേറിയ വസ്ത്രങ്ങളും ധരിക്കുന്നതിനേക്കാൾ, ലളിതമായ കോട്ടൺ സാരികൾ അണിയാനായിരുന്നു അവർക്ക് ഇഷ്ടം. തന്നെക്കാൾ ഉപരി താൻ പാടുന്ന പാട്ടുകൾ ജനങ്ങളുടെ മനസിൽ നിൽക്കണമെന്നതാണ് ജാനകിയമ്മയുടെ കാഴ്ചപ്പാട്. സ്റ്റേജുകളിലോ മറ്റ് പൊതുപരിപാടികളിലോ പങ്കെടുക്കുമ്പോൾ അനാവശ്യമായ ആർഭാടങ്ങൾ ഒഴിവാക്കി, സംഗീതത്തിൽ മാത്രം പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവർ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നാണ് റിപ്പോ‍‌ർട്ടുകൾ.The post നയിച്ചത് ലളിതമായ ജീവിതം; അണിയാറുള്ളത് ലളിതമായ വെള്ള കോട്ടൺ സാരികൾ, എസ് ജാനകിയമ്മയുടെ തീരുമാനങ്ങൾക്കുപിന്നിലെ കാരണം appeared first on Kairali News | Kairali News Live.