നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സാ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ മന്ത്രി വി ശിവൻകുട്ടി. കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ശിവൻകുട്ടി.രാജേഷിന്റെ മരണത്തിൽ ആശുപത്രി അധികൃതരിൽ നിന്ന് ഗുരുതര അനാസ്ഥ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. രാജേഷിന് ചികിത്സ നൽകിയില്ലെന്നും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അടിയന്തര സഹായം കുടുംബത്തിന് നൽകണമെന്നും പറഞ്ഞു. 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കണമെന്നാണ് വി ശിവൻകുട്ടി ആവശ്യപ്പെട്ടത്.ALSO READ: ആർഎസ്എസ് പ്രവർത്തകനെ പ്ലീഡറായി നിയമിച്ചു; സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് വക്താവ് വി.ആര്‍ അനൂപ്അതേസമയം രാജേഷിന്റെ മരണത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് അപേക്ഷിച്ചിട്ടും ഡോക്ടറെ കാണാൻ അനുവദിക്കാതെ ക്യൂവിൽ തന്നെ പിടിച്ചുനിർത്തി എന്നായിരുന്നു ഇവരുടെ ആരോപണം. ചികിത്സാ നിഷേധത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും പൊതു പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.The post നെയ്യാറ്റിൻകരയിലെ രാജേഷിന്റെ മരണം; ചികിത്സ നൽകിയില്ല, ഗുരുതര അനാസ്ഥ: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.