യാത്രക്കാര്‍ വര്‍ധിച്ചു; യു എ ഇ വ്യോമയാന മേഖല കുതിപ്പില്‍

Wait 5 sec.

ദുബൈ | പ്രതികൂല സാഹചര്യത്തിലും യു എ ഇ വ്യോമയാന മേഖല കുതിപ്പില്‍. 2025-ല്‍ രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് കടന്ന് 15.68 കോടിയായി. ലോകത്തിലെ മുന്‍നിര വ്യോമയാന കേന്ദ്രങ്ങളിലൊന്നായി യു എ ഇ മാറി. 2024-ല്‍ ഇത് 14.78 കോടിയായിരുന്നു. വിമാനങ്ങളുടെ എണ്ണം 6.8 ശതമാനം വര്‍ധിച്ച് 855,300 ആയി. 2025-ല്‍ വരവ്, പുറപ്പെടല്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ മൊത്തം വര്‍ധിച്ചു. ആളുകള്‍ എത്തുന്നത് 6.1 ശതമാനം വര്‍ധിച്ച് 4.42 കോടിയായി. മുന്‍ വര്‍ഷം ഇത് 4.16 കോടിയായിരുന്നു. പുറത്തേക്ക് യാത്രക്കാരുടെ എണ്ണം എട്ട് ശതമാനം വര്‍ധിച്ച് 6.95 കോടിയായി. 2024-ല്‍ ഇത് 4.17 കോടിയായിരുന്നു.വിമാനത്താവളങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്സ് സേവനങ്ങള്‍ എന്നിവയില്‍ സുസ്ഥിരമായ നിക്ഷേപം നടത്തി വ്യോമയാന വ്യവസായം വികസിപ്പിക്കാനുള്ള യു എ ഇയുടെ ദീര്‍ഘകാല തന്ത്രത്തിന്റെ വിജയത്തെ ഇത് എടുത്തുകാണിക്കുന്നുവെന്ന് സാമ്പത്തിക, ടൂറിസം മന്ത്രിയും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ഒരു ആഗോള വ്യോമഗതാഗത കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെട്ടു. സാമ്പത്തിക വളര്‍ച്ചക്കും സുസ്ഥിര വികസനത്തിനും പിന്തുണ നല്‍കുകയും ചെയ്യുന്നു. ലോകോത്തര വിമാനത്താവളങ്ങളുടെ അന്താരാഷ്ട്ര മികച്ച രീതികളുമായി യോജിപ്പിച്ച നിയന്ത്രണ, പ്രവര്‍ത്തന ചട്ടക്കൂടുകളുടെ പിന്തുണയോടെ വികസിതവും സുസ്ഥിരവുമായ ഒരു ദേശീയ വ്യോമയാന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന നേതൃത്വത്തിന്റെ ഭാവി കാഴ്ചപ്പാടിനെയാണ് ശക്തമായ പ്രകടനം പ്രതിഫലിപ്പിക്കുന്നത്. ദേശീയ സമ്പദ് വ്യവസ്ഥയുടെ മത്സരശേഷിയില്‍ വ്യോമയാന മേഖല വലിയ പങ്കുവഹിക്കുന്നു.കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമഗതാഗത കേന്ദ്രങ്ങളിലൊന്നാണ് യു എ ഇ. വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍, എയര്‍ നാവിഗേഷന്‍ റൂട്ടുകള്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച കയറ്റിറക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്ന് വികസിപ്പിക്കുന്നതിന്, പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി സഹകരിച്ച് ദേശീയ ശ്രമങ്ങള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു.Content Highlights: The UAE aviation sector is experiencing a significant surge with record-breaking growth in passenger numbers across its major airports. Key international hubs like Dubai and Abu Dhabi are handling unprecedented daily traffic, solidifying the nation’s position. This massive expansion is driving robust economic momentum and digital revenue across the Gulf region.