ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ പൊതുമേഖലാ ബാങ്കുകളിലേക്ക് ഐടി ഓഫീസറാകാൻ അവസരം വന്നെത്തി. 301 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലായ് 21നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ബാങ്ക് ഓഫ് ഇന്ത്യ 110, പഞ്ചാബ് നാഷണൽ ബാങ്ക് 100, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 50, ഇന്ത്യൻ ഓവർസീസ് ബാങ്ക് 25, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 16 എന്നിങ്ങനെയാണ് വിവിധ ബാങ്കുകളിലെ ഒഴിവുകൾ.യോഗ്യതഅംഗീകൃത സർവകലാശാലയിൽ നിന്നും നാല് വർഷ എൻജിനീയറിങ് ബിരുദമോ അല്ലെങ്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആയിരിക്കണം.ശമ്പളംസ്പെഷ്യലിസ്റ്റ് ഓഫിസർ ഗ്രേഡിൽ 48,000 -85,920 രൂപ ശമ്പള സ്കെയിൽ ആയിരിക്കും നിയമനം. അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ചേർന്ന് തുടക്കത്തിൽ 90,000 രൂപക്ക് മുകളിൽ മാസ ശമ്പളം ലഭിക്കും.The post ബിരുദമുണ്ടോ? പ്രമുഖ ബാങ്കുകളിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി നേടാം, വേഗം അപേക്ഷിച്ചോളൂ appeared first on Kairali News | Kairali News Live.