നടി ലക്ഷ്മി പ്രിയക്കും ഓൺലൈൻ മീഡിയക്കുമെതിരെ അൻസിബാ ഹസന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പൊലീസ് പ്രതികളെ സഹായിക്കുന്നു എന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു.പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കഴിഞ്ഞദിവസം അൻസിബയെ അറിയിച്ചിരുന്നു. ലക്ഷ്മി പ്രിയ ചെയ്തത് മാനനഷ്ട കുറ്റകൃത്യം മാത്രമാണെന്ന് പൊലീസ് വിലയിരുത്തി. ശേഷം പരാതി തള്ളിയതായി പൊലീസ് അൻസിബയെ അറിയിക്കുകയായിരുന്നു. നേരത്ത അൻസിബ നൽകിയ പരാതിയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.Also Read: ‘ഐ ലവ് യു’, നിറയെ റോസാപ്പൂ…; ട്രെയിനിലെ കൂപ്പെ മണിയറയാക്കി; നടപടിയെടുത്ത് റെയിൽവേഅതേസമയം, അൻസിബയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും മതപരമായി അധിക്ഷേപിച്ചതും ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കടവന്ത്ര പൊലീസ് നടനെതിരെ കേസെടുത്തിരുന്നത്. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.The post നടി ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതി; പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും appeared first on Kairali News | Kairali News Live.