സുപ്രീം കോടതിയിൽ സീനിയർ സ്റ്റാൻഡിങ് കൗൺസലിനെ നിയമിക്കാനുള്ള കേരള സർക്കാർ തീരുമാനം ചട്ട ലംഘനം. കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് അപ്പോയ്റ്റ്മെന്റ് റൂൾസിൽ പേജ് എട്ടിലാണ് സുപ്രീം കോടതി സ്റ്റാൻഡിങ് കൗൺസലിനെ കുറിച്ച് പ്രതിപാദിക്കുന്നത്.എന്നാൽ സീനിയർ സ്റ്റാൻഡിങ് കൗൺസിലിനെ പറ്റി ഈ റൂൾസിൽ പറയുന്നില്ല. മാത്രമല്ല 65 വയസ് പ്രായ പരിധിയും നിഷ്കർഷിച്ചിട്ടുണ്ട്. സതീശൻ സർക്കാർ നിയമിക്കാൻ ഉദ്ദേശിക്കുന്ന രമേശ് ബാബുവിന് ഇതിനോട് അടുത്ത് പ്രായമുള്ളത് കൊണ്ടാകാം പുതിയ പോസ്റ്റ് എന്നതാണ് ആരോപണം. റൂൾസ് ഭേദഗതി ചെയ്യാതെ ഇല്ലാത്ത പോസ്റ്റിൽ നിയമനം നടത്തിയാൽ ചട്ട ലംഘനമാകും എന്നിരിക്കെ കേരളത്തിലെ മന്ത്രിസഭാ തീരുമാനം സുപ്രീം കോടതിയിൽ സീനിയർ സ്റ്റാൻഡിങ് കൗൺസിലിനെ നിയമിക്കാനാണ്.Also read: പ്രശ്നം ഗുരുതരം; പരിഹാരം കാണുമോ? കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് വീണ്ടും ചേരുംഇല്ലാത്ത പോസ്റ്റിലെ നിയമനത്തിന് മന്ത്രിസഭ തീരുമാനിച്ചു എന്നിരിക്കെ നിയമന ഉത്തരവ് പുറത്തിറങ്ങും മുമ്പെങ്കിലും ചട്ട ഭേദഗതിയുണ്ടാകണം. ഇല്ലെങ്കിൽ മന്ത്രിസഭാ തീരുമാനം ചട്ട ലംഘനമായി തന്നെ തുടരും.The post ഇല്ലാത്ത പോസ്റ്റിൽ നിയമനം; സുപ്രീം കോടതിയിൽ സീനിയർ സ്റ്റാൻഡിങ് കൗൺസലിനെ നിയമിക്കാനുള്ള കേരള സർക്കാർ തീരുമാനം ചട്ടലംഘനം appeared first on Kairali News | Kairali News Live.