പാലാ ന​ഗരസഭയിൽ തമ്മിൽത്തല്ലി യുഡിഎഫ്: തീരുമാനമെടുക്കേണ്ടത് നിയോജകമണ്ഡലം തലത്തിലല്ല; പരസ്യ പ്രതികരണവുമായി ഫ്രാൻസിസ് ജോർജ്

Wait 5 sec.

പാലാ ന​ഗരസഭയിൽ പ്രശ്നം ​ഗുരുതരമായി തുടരുകയാണ്. ​ന​ഗരസഭയിലെ യു ഡി എഫ് മുന്നണിയിലാണ് തമ്മിൽത്തല്ല് അതിരൂക്ഷമായി തുടരുന്നത്. മാസങ്ങളായി നില നിൽക്കുന്ന പ്രശ്നത്തിന് ഇതുവരേയും പരി​ഹാരമുണ്ടായിട്ടില്ല. ഇപ്പോൾ ന​ഗരസഭയിലെ കോൺ​ഗ്രസ് പ്രമേയത്തെ യു ഡി എഫ് തള്ളിയതിന് പിന്നാലെ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എം പി ഫ്രാൻസിസ് ജോർജ്.കോൺഗ്രസ് പ്രമേയത്തിൻ്റെ പേരിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കില്ലെന്ന് ഫ്രാൻസിസ് ജോർജ് പ്രതികരിച്ചു. നിയോജകമണ്ഡലം തലത്തിലല്ല തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.പാലാ പോലൊരു മുനിസിപ്പൽ ഭരണം പെട്ടെന്ന് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ല.Also read: തൂത്തുക്കുടിയിൽ ഓഹരിയുള്ള എം.എസ്.സിക്ക് വിഴിഞ്ഞത്ത് ഓഹരികൾ വാങ്ങാനാകില്ല; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ​ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി ഡോ. തോമസ് ഐസക്പ്രമേയത്തിന് മുൻപ് യു ഡി എഫിൽ ചർച്ച വേണമായിരുന്നു ആലോചിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് നല്ലത്. കോൺഗ്രസ് ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് കരുതുന്നില്ലെന്നും എം പി ഫ്രാൻസിസ് ജോർജ് പറഞ്ഞു.The post പാലാ ന​ഗരസഭയിൽ തമ്മിൽത്തല്ലി യുഡിഎഫ്: തീരുമാനമെടുക്കേണ്ടത് നിയോജകമണ്ഡലം തലത്തിലല്ല; പരസ്യ പ്രതികരണവുമായി ഫ്രാൻസിസ് ജോർജ് appeared first on Kairali News | Kairali News Live.