കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയായിരുന്നു. പല ജില്ലകളിലും മഴ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് നിലനിൽക്കുന്നു.മറ്റ് ജില്ലകളിൽ അലേർട്ട് ഇല്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാറ്റിൻറെ വേഗത കൂടി നിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മലയോരമേഖലയിലും തീരദേശ മേഖലയിലും പ്രത്യേക ജാഗ്രത പുലർത്തണം എന്നതാണ് ജില്ലാ ഭരണകൂടങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം. ശക്തമായ മഴ സംസ്ഥാന വ്യാപകമായി തുടർന്നാൽ വരും മണിക്കൂറുകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം ഉണ്ടാകും.Also read: കള്ളാടി മണ്ണിടിച്ചിൽ: പുറത്ത് വരുന്നത് സർക്കാർ അനാസ്ഥയുടെ തെളിവുകൾEnglish SummaryKerala has been experiencing heavy rainfall over the past few days, with rain alerts issued for several districts. The wet weather is expected to continue today as well. A Yellow Alert has been issued for five districts: Malappuram, Kozhikode, Wayanad, Kannur, and Kasaragod, warning of the possibility of heavy rainfall in these areas.The post പുറത്തിറങ്ങുമ്പോൾ മറക്കേണ്ട… ഇന്നും മഴയുണ്ട്; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.