ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉരുൾ പൊട്ടൽസാധ്യത; ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു

Wait 5 sec.

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ദില്ലിയിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും ജനജീവിതം സ്തംഭിച്ചു. പലയിടത്തും റോഡുകളിൽ വെള്ളക്കെട്ടും, ഗുരുതരമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ദില്ലി രോഹിണി സെക്ടറിൽ മഴയെ തുടർന്ന് നാലുനില കെട്ടിടം തകർന്നു വീണു.ദില്ലി-ജയ്പൂർ ദേശീയപാതയിൽ റോഡ് ഇടിഞ്ഞു താഴ്ന്നത്തിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉരുൾ പൊട്ടൽസാധ്യത ഉള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്.Also read: ദില്ലിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവം; ഒരാൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയംEnglish SummaryHeavy rainfall continues to batter North India, severely disrupting normal life. In Delhi, widespread waterlogging and major traffic congestion have been reported across several areas. A four-storey building collapsed in the Rohini Sector area following the heavy rain, highlighting the impact of the ongoing downpourThe post ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉരുൾ പൊട്ടൽസാധ്യത; ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു appeared first on Kairali News | Kairali News Live.