അറബിക്കടലിൽ തകർന്നുവീണ പാക് വിമനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ തുടരുന്നു

Wait 5 sec.

ഷാർജ | യു എ ഇയിലെ ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് സർവീസ് നടത്തിയ കെ 2 എയർവേയ്‌സിന്റെ (K2 Airways) ബോയിംഗ് കാർഗോ വിമാനം (Cargo Plane) അറബിക്കടലിൽ തകർന്നു വീണതായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ അറബിക്കടലിൽ നിന്ന് പാകിസ്താൻ അധികൃതർ കണ്ടെടുത്തു. കറാച്ചി തീരത്തുനിന്നും ഒർമാര പോർട്ടിന് തെക്ക് 53 നോട്ടിക്കൽ മൈൽ മാറിയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് എഞ്ചിനീയർമാരും ഒരു സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ അഞ്ച് ജീവനക്കാരെ കണ്ടെത്താനായി പാകിസ്താൻ നേവിയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും സംയുക്തമായി ആഴക്കടലിൽ തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് വിമാനവുമായുള്ള ആശയവിനിമയം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമായത്.കറാച്ചിക്ക് സമീപമെത്തിയപ്പോൾ വിമാനത്തിന് നാവിഗേഷൻ സിസ്റ്റം തകരാർ (Navigational system problem) ഉണ്ടായതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിമാനം വലത്തോട്ട് തിരിയുകയും മിനിറ്റിൽ ഏകദേശം 15,000 അടി എന്ന നിരക്കിൽ താഴേക്ക് പതിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ്‌റഡാർ 24 (Flightradar24) ലഭ്യമാക്കിയ എ ഡി എസ് ബി ഡാറ്റ (ADS-B data) അനുസരിച്ച് വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ വ്യതിയാനങ്ങൾക്ക് ശേഷമാണ് തകർന്നുവീണത്.കടലിന് മുകളിലൂടെയും താഴ്ന്ന ഉയരത്തിലും പറക്കുമ്പോൾ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഇന്റർഫെറൻസ് (GNSS interference) കാരണം ഇത്തരം സിഗ്നലുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെടുത്താൽ മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ.ചരക്ക് നീക്കത്തിനായി ഉപയോഗിച്ചിരുന്ന ഈ ബോയിംഗ് 737-400 വിമാനം 1999 ലാണ് നിർമ്മിച്ചത്. റഷ്യയിലെ എയറോഫ്ലോട്ട്, ഗരുഡ ഇന്തോനേഷ്യ എന്നിവയിൽ യാത്രാവിമാനമായി സർവീസ് നടത്തിയ ശേഷം 2012 ലാണ് ചരക്ക് വിമാനമാക്കി മാറ്റിയത്. 2024 ലാണ് ഇത് കെ 2 എയർവേയ്‌സിന്റെ ഭാഗമായത്.വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഇൻ കമാൻഡ് മുഹമ്മദ് റിസ്‌വാൻ ഇദ്‌രീസ്, ഫസ്റ്റ് ഓഫീസർ ഫൈസൽ മഹ്മൂദ്, ലോഡ് മാസ്റ്റർ മുഹമ്മദ് തൗഫീഖ് ഖാൻ, എഞ്ചിനീയർമാരായ ആരിഫ് സിദ്ദിഖി, മുഹമ്മദ് ഹമീദ് എന്നിവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. Content HighlightsA K2 Airways cargo plane traveling from Sharjah to Karachi crashed into the Arabian Sea. Pakistani authorities recovered the aircraft wreckage south of Ormara port after a 12-hour search. Intensive rescue operations remain underway to locate the five missing crew members on board.