കള്ളാടി മണ്ണിടിച്ചില്‍; കണാതായ അഞ്ചുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Wait 5 sec.

വയനാട് | വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രക്ഷാ പ്രവര്‍ത്തകര്‍ ഇന്നു കാലത്ത് തിരച്ചില്‍ പുനരാരംഭിച്ചതിനിടെയാണ് മണ്ണിനടയില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതായ അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.എന്‍ ഡി ആര്‍ എഫ്, സിവില്‍ ഡിഫന്‍സ്, പോലീസ്, ഫയര്‍ ഫോഴ്സ് സേനകളുടെ നേതൃത്വത്തില്‍ ഇന്ന് സോണ്‍ മൂന്നില്‍ തിരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു. മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ഇന്നലെ മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയിതിരുന്നു.ഇന്നലെ ഏറെ നേരം ശ്രമിച്ചിരുന്നെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഡ്രോണും കെഡാവര്‍ നായ്ക്കളെയും ഉപയോഗിച്ചു തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കാണാതായവരെ സ്പോട്ട് ചെയ്യാന്‍ സാധിക്കാത്തത് പ്രതിസന്ധിയായി. മഴയിന്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചിറങ്ങുന്നതും തിരിച്ചടിയാണ്.ഏറെനേരം മണ്ണ് നീക്കം ചെയ്തിട്ടും വീണ്ടും അടിഞ്ഞുകൂടുന്നുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച്പേരാണ് കുടുങ്ങിക്കിടക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ പേര്‍ ഉണ്ടായേക്കാമെന്നാണ് നാട്ടുകാര്‍ പങ്കുവെക്കുന്ന വിവരം. എന്നാല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ച് പേര്‍ തന്നെയാണ് മണ്ണിനടിയിലുള്ളതെന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. Content Highlights:Rescue teams have recovered one body during the third day of search operations at the Wayanad Kalladi landslide site. The joint operation by NDRF, Civil Defence, and Fire Force is focusing on Zone 3. Ongoing heavy rains and flowing mud are creating severe challenges for the rescue workers.