കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Wait 5 sec.

കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 4 ആയി. ഇപ്പോൾ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. കാണാതായ 4 പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കാണാതായ നാല് പേരും അതിഥിത്തൊഴിലാളികളാണ്.ജെസിബി മണ്ണ് മാറ്റുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. മുമ്പ് ശക്തമായ മഴ തുടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.Also Read: കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശംഅതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. ദുരന്തബാധിത പ്രദേശം സന്ദർശിച്ചതിന് ശേഷം ക്യാമ്പും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരേയും സന്ദർശിക്കും.The post കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി appeared first on Kairali News | Kairali News Live.