വയനാട് കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനൊപ്പം എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പിൽ തങ്ങൾ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പിൽ കഴിയുന്നവർ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസ മായി മാറിയിടാൻ വസ്ത്രങ്ങൾ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികൾ പറഞ്ഞു.ദുരന്തത്തിൽ പൊലിഞ്ഞവരുടെ ജീവൻ 5 ആയി ഉയർന്നു. ഇന്ന് ഇതുവരെ കണ്ടെത്തിയത് 2 മൃതദേഹങ്ങളാണ്.The post കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ appeared first on Kairali News | Kairali News Live.