വില കൂടി… എന്നാലും ഇപ്പോൾ വാങ്ങാം; അറിയാം ഇന്നത്തെ സ്വർണ വില

Wait 5 sec.

കേരളത്തിൽ സ്വർണവിലയിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലം വലിയ രീതിൽ രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടാക്കിയിരുന്നു. എല്ലാ വിപണിയേയും പോലും സ്വർണവിപണിയേയും അത് സാരമായി ബാധിച്ചിരുന്നു.വലിയ രീതിൽ കൂടിയിരുന്ന സ്വർണ വില ഈ മാസത്തിൻ്റെ തുടക്കത്തോടെ അല്പം താഴ്ന്ന് നിൽക്കുകയാണ്. പശ്ചിമേഷ്യ സമാധാനത്തിലേക്ക് കടന്ന സാഹചര്യത്തിലാണോ സ്വ‌ർണ വിപണിയിലെ മാറ്റം എന്നാണ് വിദ​ഗ്ധർ സൂചിപ്പിക്കുന്ന സംശയം. ഈ കഴിഞ്ഞ മാസം സ്വർണ വില ഒരുലക്ഷത്തി ഇരുപതിനായിരത്തോട് അടുത്ത് എത്തിയിരുന്നു. അതിൽ നിന്നാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.Also read: സ്വർണവില വീണ്ടും കുറഞ്ഞേ!.. അറിയാം ഇന്നത്തെ വിലഇന്നലെ 104960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ​ഗ്രാം സ്വർണത്തിന് 13120 രൂപയായിരുന്നു. എന്നാൽ ഇന്ന് അതിൽ നിന്നും സ്വർണ വില വീണ്ടും ഉയർന്നിരിക്കുകയാണ്. 1,05,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 13,130 രൂപയായാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. ഇനി വരും ദിവസങ്ങളിൽ സ്വർണ വിലയിലെ മാറ്റങ്ങളെങ്ങനെയായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്.The post വില കൂടി… എന്നാലും ഇപ്പോൾ വാങ്ങാം; അറിയാം ഇന്നത്തെ സ്വർണ വില appeared first on Kairali News | Kairali News Live.