ബിജെപിയിൽ ചീഞ്ഞ് നാറി തെരഞ്ഞെടുപ്പ് സാമ്പത്തിക ക്രമക്കേട്; നടന്നത് കോടികളുടെ തട്ടിപ്പെന്ന് സൂചന

Wait 5 sec.

ബിജെപിയിൽ ചീഞ്ഞ് നാറി തെരഞ്ഞെടുപ്പ് സാമ്പത്തിക ക്രമക്കേട്. നടന്നത് കോടികളുടെ തട്ടിപ്പാണെന്ന് സൂചന. 12 കോടിയുടെ ക്രമക്കേട് നടന്നതായാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാണിച്ചു.ട്വന്റി-20 സ്ഥാനാർഥികൾക്ക് നൽകിയ ഫണ്ടിലും വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബിജെപി സംസ്ഥാന അധ്യക്ഷനുമായി അടുപ്പമുള്ള തീവ്ര ഹിന്ദുത്വ നേതാവ് ട്വന്റി-20 സ്ഥാനാർഥികളെ സ്പോൺസർ ചെയ്തതായും ആരോപണം ഉയരുന്നുണ്ട്. അമ്മയിൽ സെലിബ്രിറ്റികൾക്ക് വേണ്ടി ഇയാൾ ഇടപെടൽ നടത്തിയെന്നും അമ്മയുടെ തലപ്പത്തിരുന്ന വ്യക്തി സ്ഥാനാർത്ഥികളെ നൽകിയെന്നും ആരോപണം. ഇരിക്കൂറിലെ ട്വന്റി- 20 സ്ഥാനാർഥി ഇയാളുടെ നോമിനിയാണെന്നും വിമർശനം.Also Read: കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിഅതേസമയം, ആരോപണ വിധേയരുടെ ഇടപാടുകൾ പരിശോധിക്കാനും നിർദ്ദേശമുണ്ട്. ആരോപണ വിധേയർ വായ്പകൾ അടച്ചു തീർത്തതായും ഇതേ കാലയളവിൽ പുതിയ വാഹനങ്ങൾ ഇറക്കിയതായും കണ്ടെത്തൽ.സോഷ്യൽ മീഡിയ ടീമും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആരോപണം ഉയരുന്നു. ചെയ്യാത്ത പിആറിന് പണം പറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.The post ബിജെപിയിൽ ചീഞ്ഞ് നാറി തെരഞ്ഞെടുപ്പ് സാമ്പത്തിക ക്രമക്കേട്; നടന്നത് കോടികളുടെ തട്ടിപ്പെന്ന് സൂചന appeared first on Kairali News | Kairali News Live.